രൂപയുടെ ഉപയോഗം കൂട്ടാന്‍ വിദേശനാണ്യചട്ടങ്ങളില്‍ മാറ്റം

Moonamvazhi

ഇന്ത്യന്‍രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ റിസര്‍വ്‌ ബാങ്ക്‌ വിദേശനാണയ മാനേജ്‌മെന്റ്‌ ചട്ടങ്ങളില്‍ (ഫെമ) മാറ്റം വരുത്തി. ഇതുപ്രകാരം വിദേശത്തു താമസിക്കന്നയാള്‍ക്ക്‌ ഇന്ത്യയില്‍ താമസിക്കുന്നയാളുമായുള്ള കറന്റ്‌ അക്കൗണ്ട്‌ ഇടപാടുകളും മൂലധനഅക്കൗണ്ട്‌ ഇടപാടുകളും രൂപ ഉപയോഗിച്ചു നടത്താനാവും. ഇതിനുതകുന്നവിധം ഇന്ത്യന്‍രൂപയിലുള്ള അക്കൗണ്ടുകള്‍ ഇവര്‍ക്കായി തുറക്കാന്‍ അംഗീകൃതബാങ്കുകളുടെ വിദേശശാഖകള്‍ക്കു കഴിയും.ഇന്ത്യക്കു പുറത്തുതാമസിക്കുന്നവര്‍ക്ക്‌ ഇന്ത്യക്കു പുറത്തുതാമസിക്കുന്ന മറ്റുള്ളവരുമായുള്ള ഇടപാടുകള്‍ പ്രത്യേകനോണ്‍റെസിഡന്റ്‌ റുപ്പീ അക്കൗണ്ടും പ്രത്യേകറുപ്പീ വോസ്‌ട്രോ അക്കൗണ്ടും പോലുള്ള റിപ്പാട്രിയബിള്‍ ഇന്ത്യന്‍രൂപയിലുള്ള അക്കൗണ്ടുകള്‍ വഴി നടത്താനാവും.

ഇന്ത്യക്കുപുറത്തുതാമസിക്കുന്നവര്‍ക്ക്‌ , നേരിട്ടുള്ള വിദേശനിക്ഷേപം അടക്കമുള്ള വായ്‌പേതരസംവിധാനങ്ങളിലെ വിദേശനിക്ഷേപത്തിനായി റിപ്പാട്രിയബിള്‍ ഇന്ത്യന്‍രൂപ അക്കൗണ്ടുകളിലുള്ള തുകകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍കയറ്റുമതിക്കാര്‍ക്കു വാണിജ്യഇടപാടുകള്‍ക്കായി വിദേശത്ത്‌ ഏതു വിദേശകറന്‍സിയിലും അക്കൗണ്ടുകള്‍ കഴിയും. കയറ്റുമതി വരുമാനം സ്വീകരിക്കലും ഇറക്കുമതിക്കു പണം നല്‍കലും അടക്കമുള്ള ഇടപാടുകള്‍ ഇങ്ങനെ നടത്താനാവും.ഇന്ത്യന്‍രൂപയിലും മറ്റുരാജ്യങ്ങളിലെ പ്രാദേശിക,ദേശീയ കറന്‍സികളിലുമുള്ള ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കലാണു ലക്ഷ്യം. അമേരിക്കന്‍ ഡോളറിലുള്ള അമിതാശ്രയത്വം കുറയ്‌ക്കണമെന്ന താല്‍പര്യം ഇതിനുപിന്നിലുണ്ടെന്നു കരുതപ്പെടുന്നു. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ചാണു ഫെമ ചട്ടങ്ങള്‍ ഉദാരമാക്കിയതെന്നു റിസര്‍വ്‌ ബാങ്ക്‌ വ്യക്തമാക്കി.

ഇന്ത്യന്‍രൂപയിലുള്ള വ്യാപാരഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ 2022 ജൂലൈയിലാണ്‌ പ്രത്യേകറുപ്പീ വോസ്‌ട്രോ അക്കൗണ്ടുകള്‍ക്കു സംവിധാനം ഏര്‍പ്പെടുത്തിയത്‌. ഇതനുസരിച്ചു നിരവധി വിദേശബാങ്കുകല്‍ ഇന്ത്യയിലെ ബാങ്കുകളില്‍ എസ്‌ആര്‍വിഎ അക്കൗൈണ്ടുകള്‍ തുടങ്ങിയിട്ടുണ്ട്‌. യുഎഇ, ഇന്‍ഡോനേഷ്യ, മാലദ്വീപ്‌ എന്നിവിടങ്ങളിലെ കേന്ദ്രബാങ്കുകളുമായി റിസര്‍വ്‌ ബാങ്ക്‌ ധാരണാപത്രവും ഒപ്പുവച്ചു. രാജ്യാന്തരവാണിജ്യഇടപാടുകള്‍ പ്രാദേശിക കറന്‍സികളിലാക്കാനുള്ള ധാരണാപത്രമാണ്‌ ഒപ്പുവച്ചത്‌. 2023ല്‍ ഇതിനായി ഫെമചട്ടങ്ങള്‍ പുനരവലോകനം ചെയ്യുകയും ചെയ്‌തു. വാണിജ്യപങ്കാളികളായ എല്ലാ രാജ്യങ്ങളിലെയും കറന്‍സികളിലും ഇന്ത്യന്‍രൂപയിലും രാജ്യാന്തര വാണിജ്യഇടപാടുകള്‍ നടത്തുന്നതിനു സഹായകമായ മാറ്റങ്ങള്‍ അതനുസരിച്ചു വരുത്തി. അതിന്റെ തുടര്‍ച്ചയാണ്‌ ഇപ്പോഴത്തെ മാറ്റങ്ങള്‍. ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നമുറയ്‌ക്ക്‌ ഇവ പ്രാബല്യത്തില്‍ വരും.

 

Moonamvazhi

Authorize Writer

Moonamvazhi has 142 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News