കശുവണ്ടിത്തൊഴിലാളി അപ്പെക്‌സ് സഹകരണസംഘം കാഷ്യുആപ്പിള്‍സോഡ ഉല്‍പാദനത്തിലേക്ക് Moonamvazhi June 10 2025,12:16 pm കേരള സംസ്ഥാന കശുവണ്ടിത്തൊഴിലാളി അപ്പെക്‌സ് സഹകരണസംഘം (കാപ്പെക്‌സ്) കാഷ്യു ആപ്പിള്‍ സോഡ ഉല്‍പാദനരംഗത്തേക്ക്. പ്ലാന്റേഷന്‍ കോര്‍പറേഷനും കശുവണ്ടിവികസനകോര്‍പറേഷനും പിന്നാലെയാണു കാപ്പെക്‌സും കാഷ്യുആപ്പിള്‍ സോഡ ഉല്‍പാദിപ്പിക്കുന്നത്. പെറ്റ് ബോട്ടിലുകളില്‍ കാഷ്യുആപ്പിള്‍ സോഡ ഉല്‍പാദിപ്പിക്കുന്ന ഏഴ് യൂണിറ്റുകള്‍ കാപ്പെക്‌സിനുണ്ടാകും. മണിക്കൂറില്‍ 1000ലിറ്റര്‍ വെള്ളം ശുദ്ധിയാക്കാവുന്ന വാട്ടര്‍ ഫില്‍റ്റര്‍ സംവിധാനം, സ്റ്റോറേജ് ടാങ്ക്, വാട്ടര്‍കൂളര്‍, പെറ്റ്‌ബോട്ടിലുകള്‍ക്കുപറ്റിയ റിന്‍സര്‍, കാര്‍ബണേറ്റര്‍, കാര്‍ബണേറ്റ് ചെയ്‌ത പാനീയം പെറ്റിബോട്ടിലുകളില്‍ നിറയ്‌ക്കുന്ന യന്ത്രം, ഇന്റര്‍ലിങ്കിങ് പൈപ്പ്‌ലൈനുകള്‍ എന്നിവ യൂണിറ്റുകളിലുണ്ടാകും. ഇതിനായി ടെണ്ടര്‍ ക്ഷണിച്ചിട്ടുണ്ട്. Download Best WordPress Themes Free DownloadDownload Nulled WordPress ThemesPremium WordPress Themes DownloadDownload WordPress Themesfree online coursedownload redmi firmwareDownload WordPress Themes Freeonline free course