AYCOOPS ഷോര്‍ട്ട്ഫിലിം മത്സരത്തിന് അപേക്ഷ ക്ഷണിക്കുന്നു
കേരള സര്‍ക്കാരിന്റെ സഹകരണ ചരിത്രത്തിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ AYCOOPS LTD. ഷോര്‍ട്ട് ഫിലീം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന മികച്ച ഷോര്‍ട്ട് ഫിലീമുകള്‍ക്ക് ക്യാഷ് അവാര്‍ഡ്, AYCOOPS ന്റെ മെമൊന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. കൂടാതെ മികച്ച സംവിധാനം കഥ തിരക്കഥ നടന്‍ നടി പശ്ചാത്തലസംഗീതം ക്യാമറ എഡിറ്റിംഗ് കലാസംവിധാനം തുടങ്ങിയ വിഭാഗങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് AYCOOPS നിർമ്മിച്ച മെമൊന്റൊ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കും. ചലച്ചിത്ര കലാപ്രതിഭകള്‍ക്കും മീഡിയ പ്രൊഡക്ഷന്‍ വിദ്യാര്‍ത്ഥികള്‍ക്കും അയ്കൂപ്‌സിന്റെ ഭാഗമാകുവാനും അവസരം ഉണ്ടെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. ഡിസംബര്‍ 2 ന് AYCOOPS DAY യില്‍ ഫെസ്റ്റിവെല്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ : 9061408060, 8921474109, 9895251941, [email protected].