ഓഡിറ്റ് ഫീ വർധന: കേസ് ഏപ്രിലിലേക്കു നീട്ടി
ഓഡിറ്റ് ഫീസ് വർധനക്കെതിരെ 16 സഹകരണ സംഘങ്ങൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദം ഏപ്രിൽ നാലിലേക്കു മാറ്റി. മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഗവൺമെന്റ് പ്ലീഡർ സാവകാശം ചോദിച്ചതിനെത്തുടർന്നാണിത്. കേസിൽ ഇടക്കാല സ്റ്റേ ഒരു മാസത്തേക്കു കൂടി തുടരും. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹർജി കൾ പരിഗണിക്കുന്നത്.


