അര്‍ബന്‍ ബാങ്കുകളുടെ അപ്പെക്‌സ്‌ സ്ഥാപനത്തിന്‌ സി.ഇ.ഒ.യെ വേണം

Moonamvazhi

അര്‍ബന്‍ സഹകരണബാങ്കുകളുടെയും വായ്‌പാസംഘങ്ങളുടെയും അപ്പെക്‌സ്‌ സ്ഥാപനമായ നാഷണല്‍ ഫെഡറേഷന്‍ ഓഫ്‌ അര്‍ബന്‍ കോഓപ്പറേറ്റീവ്‌ ബാങ്ക്‌സ്‌ ആന്റ്‌ ക്രെഡിറ്റ്‌ സൊസൈറ്റീസ്‌ (എന്‍.എ.എഫ്‌.സി.യു.ബി) ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. പ്രായം 55നും 65നും മധ്യേ. യോഗ്യത: സിഎഐഐബിയോടെ ബിരുദാനന്തരബിരുദം. സഹകരണബാങ്കുകളിലോ സഹകരണമേഖലയിലോ 10വര്‍ഷം പ്രവൃത്തിപരിചയം വേണം. ഇതില്‍ അഞ്ചുവര്‍ഷം സീനിയര്‍മാനേജ്‌മെന്റ്‌ തലത്തിലോ നയരൂപവല്‍കരണതലത്തിലോ ഉള്ള തസ്‌തികയിലായിരിക്കണം. താല്‍പര്യമുള്ളവര്‍ സി.വി.യും പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും എന്‍.എ.എഫ്‌.സി.യു.ബി. പ്രസിഡന്റിന്‌ ജൂണ്‍30നു വൈകിട്ട്‌ ആറിനകം കിട്ടത്തക്കവിധം അയക്കണം. കവറിനുമുകളില്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന്‌ എഴുതണം. കൂടുതല്‍ വിവരം www.nafcub.org യില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 823 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!