അക്ഷരമ്യൂസിയം ഉദ്ഘാടനം ഇന്ന്

Moonamvazhi

സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാസാഹിത്യമ്യൂസിയം ഇന്ന് മൂന്നുമണിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യപ്രവര്‍ത്തകസഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കോട്ടയം നാട്ടകത്തെ ഇന്ത്യാപ്രസ് പുരയിടത്തിലാണിത്. അക്ഷരമ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നത്. അക്ഷരടൂറിസംസര്‍ക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിക്കും. അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദനു മുഖ്യമന്ത്രി സമ്മാനിക്കും. സഹകരണവകുപ്പസെക്രട്ടറി ഡോ. വീണാമാധവന്‍ സ്വാഗതവും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാര്‍ ആമുഖപ്രഭാഷണവും നടത്തും. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ടി. പദ്മനാഭന്‍, പ്രൊഫ. എം.കെ. സാനു, എന്‍.എസ്. മാധവന്‍, പ്രൊഫ. വി. മധുസൂദനന്‍നായര്‍, ഏഴാച്ചേരി രാമചന്ദ്രന്‍, മുരുകന്‍ കാട്ടാക്കട, എസ്. ഹരീഷ്, ഡോ. എം.ആര്‍. രാഘവവാരിയര്‍, തോമസ് ജേക്കബ്, ഡോ. റിച്ച്‌നെഗി, മൗമിത ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

15000ചതുരശ്രഅടി സ്ഥലത്താണ് അത്യാധുനികമ്യൂസിയം നിര്‍മിച്ചിരിക്കുന്നത്. മലയാളഭാഷയുടെ ഉല്‍പത്തിമുതല്‍ ഇന്നത്തെ സ്ഥിതിവരെയുള്ള ചിത്രം വ്യക്തമാക്കുന്ന ഗ്യാലറികള്‍ ഉണ്ട്. ഭാഷയുടെ ഉല്‍ഭവവുമായി ബന്ധപ്പെട്ട വീഡിയോ പ്രൊജക്ഷന്‍, വാമൊഴിപാരമ്പര്യം, ഗുഹാചിത്രങ്ങള്‍, ചിത്രലിഖിതങ്ങള്‍, ഇന്ത്യന്‍ലിപികളുടെ പരിണാമം, മലയാളംഅച്ചടിയുടെ ചരിത്രം തുടങ്ങിയവ ഇവിടെ കണ്ടുമനസ്സിലാക്കാം.
അക്ഷരടൂറിസം സര്‍ക്യൂട്ടില്‍ ഇന്ത്യയിലെ ആദ്യകോളേജായ സി.എം.എസ്. കോളേജ്, കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച സി.എം.എസ്. പ്രസ്, താളിയോലകളും ഗ്രന്ഥങ്ങളും ശേഖരിച്ചിട്ടുള്ള കുമാരനല്ലൂര്‍ ദേവീക്ഷേത്രം, ചരിത്രരേഖകളുള്ള ദേവലോകം അരമന, ചുവര്‍ചിത്രങ്ങളുള്ള ചെറിയപള്ളി, പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജൂമാമസ്ജിദ് എന്നിവ ഉള്‍പ്പെടുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 86 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News