ACSTI ഒരു വര്‍ഷത്തെ PGDCBM കോഴ്‌സ് തുടങ്ങുന്നു

Deepthi Vipin lal

തിരുവനന്തപുരം മണ്‍വിളയിലെ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ( ACSTI ) പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് ആന്റ് ബാങ്ക് മാനേജ്‌മെന്റ് ( PGDCBM ) എന്ന കോഴ്‌സ് ആരംഭിക്കുന്നു. ഒരു വര്‍ഷത്തെ ബിരുദാനന്തര ബിരുദ കോഴ്‌സാണിത്.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ജൂലായ് 19 മുതല്‍ വിതരണം ചെയ്യും. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹകരണ മേഖലയില്‍ തൊഴില്‍ തേടുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന കോഴ്‌സാണിത്. അപേക്ഷിക്കേണ്ട അവസാനതീയതി ആഗസ്റ്റ് പതിനഞ്ചാണ്. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം. ജോലിയുള്ളവര്‍ക്കു 40 വയസും അല്ലാത്തവര്‍ക്കു 30 വയസുമാണ് അപേക്ഷിക്കാനുള്ള പ്രായം. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷന്‍, അഭിമുഖം എന്നിവ വഴിയാണ് അഡ്മിഷന്‍. ഫോണ്‍: 9496598031, 9188318031.

 

 

Leave a Reply

Your email address will not be published. Required fields are marked *

Latest News