കേരള ബാങ്ക്- മലപ്പുറം ജില്ലാ ബാങ്ക് വിഷയത്തിൽ ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്തി കേരള ബാങ്ക് നിലവിൽ കൊണ്ടുവരാനുള്ള ശ്രമത്തിന് അവിടത്തെ നേതൃത്വവുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്കിന്റെ ഔദ്യോഗിക പ്രഖ്യാപന വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം സഹകാരി സമൂഹത്തിനുമുന്നിൽ പറഞ്ഞത്. മലപ്പുറത്തെ ജില്ലാ സഹകരണ ബാങ്ക് യുഡിഎഫ് നേതൃത്വത്തിന് സഹകരണ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്താം എന്നിട്ടും സംശയങ്ങളും മറ്റും ഉണ്ടെങ്കിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഞാനുമായി ചർച്ച നടത്താം.
ഒരു കാര്യം ഉറപ്പാണ് ഇന്നല്ലെങ്കിൽ നാളെ മലപ്പുറം ജില്ലാ സഹകരണ ബാങ്കും കേരള ബാങ്കിന്റെ ഭാഗം ആകേണ്ടി വരും. കേരളമൊന്നാകെയുള്ള കേരള ബാങ്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ മറ്റ് താല്പര്യങ്ങൾ ഇല്ല. സഹകരണമേഖലയുടെയും സഹകാരികളുടെയും ജീവനക്കാരുടെയും അതിനപ്പുറത്ത് കേരള സമൂഹത്തെയും താൽപര്യങ്ങൾ മാത്രമേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ ജീവനക്കാർ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്ക് കൈമാറി. ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചിരുന്നു.