കേരള ബാങ്കുമായി ബന്ധപ്പെട്ട കേസുകളിൽ ഹൈക്കോടതിയിൽ വാദം ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി.

adminmoonam

കേരള ബാങ്കുമായി ബന്ധപ്പെട്ട് വ്യക്തികളും സംഘങ്ങളും ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസുകളിൽ വാദം ആരംഭിച്ചതായി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മൂന്നു ദിവസത്തിനകം ഇത് സംബന്ധിച്ച് കോടതിയിൽ നിന്നും ഉത്തരവ് പ്രതീക്ഷിക്കുന്നതായും അതിനുശേഷം കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു. കേരള ബാങ്കുമായി ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിക്കുന്നതിന് തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണം സഹകരണമേഖലയ്ക്ക് ഗുണം ചെയ്യില്ലെന്ന് മന്ത്രിപറഞ്ഞു.

ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെയും അർബൻ സഹകരണ സംഘങ്ങളുടെയും പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി കേരള ബാങ്ക് മായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പറഞ്ഞത്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ,എസ്, സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ പി.കെ.ജയശ്രീ ഐ.എ.എസ്, പാക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് വി.ജോയ് എന്നിവർ സംസാരിച്ചു. ഈ ജില്ലകളിലെ യുഡിഎഫ് നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News