വടകര റൂറൽ ബാങ്കിന്റെ നവീകരിച്ച നാരായണനഗരം ശാഖ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് വടകര സഹകരണ റൂറൽ ബാങ്കിന്റെ നാരായണനഗരം പ്രഭാത- സായാഹ്ന ശാഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ യാണ് ശാഖ നവീകരിച്ചത്. ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.പി. പ്രദീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി.കെ. സുരേഷ് നിക്ഷേപ സ്വീകരണം നടത്തി. ബാങ്കിന്റെ വൈസ് പ്രസിഡന്റ് എ.ടി. ശ്രീധരൻ, വി.ഗോപാലൻ, സോമൻ മുതുവന, ടി.പി. ഗോപാലൻ, കെ.കെ. മഹമൂദ്, പുറന്തോടത്ത് സുകുമാരൻ, കെ.കെ. കൃഷ്ണൻ, കടത്തനാട് ബാലകൃഷ്ണൻ, പി. സജീവ് കുമാർ എന്നിവർ സംസാരിച്ചു.