പങ്കാളിത്ത പെൻഷൻ പദ്ധതി: പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെക്രട്ടറിയെ നിയമിച്ചു.

adminmoonam

പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സെക്രട്ടറിയെ നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.സംസ്ഥാനത്ത് നടപ്പാക്കിയിരിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃ പരിശോധിക്കുന്നതിന് രൂപീകരിച്ചിട്ടുള്ള സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സമഗ്രമായി പരിശോധിക്കുന്നതിനും ധനകാര്യവകുപ്പിലെ ജോയിന്റ് സെക്രട്ടറി ലക്ഷ്മി രഘുനാഥനെ സെക്രട്ടറിയായി നിയമിച്ചു ഉത്തരവായി. പദ്ധതി പുന പരിശോധിക്കുന്നതിന് നിയമിച്ചിട്ടുള്ള സമിതിയുടെ കാലാവധി കഴിഞ്ഞ മെയ് മാസത്തിൽ ആറ് മാസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News