തൃശൂർ ജില്ലാ പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് – യു.ഡി.എഫ് അനുകൂല പാനലിന് വിജയം.
തൃശൂർ ജില്ലാ പോലീസ് സഹകരണ സംഘം ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അനുകൂല പാനലിലെ മുഴുവൻ പേരും വിജയിച്ചു. സംഘത്തിന്റെ എക്സ് ഒഫീഷ്യോ പ്രസിഡണ്ട് തൃശൂർ ജില്ലാ പോലീസ് മേധാവിയാണ്. കഴിഞ്ഞ മാസം 14ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് പ്രളയം മൂലം മാറ്റി വെച്ചിരുന്നു. ഇടതുപക്ഷ അനുകൂല പോലീസ് അസോസിയേഷന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഐ. മാർട്ടിൻ, തൃശൂർ ജില്ലയിലെ പോലീസ് അസോസിയേഷന്റെയും ഓഫീസേഴ്സ് അസോസിയേഷന്റെയും ജില്ലാ പ്രസിഡണ്ട്, ജില്ലാ സെക്രട്ടറി ഉൾപെടെയുള്ള ഭാരവാഹികൾ ഉൾപ്പെടെ മുഴുവൻ പേരും ആയിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു.
സംഘത്തിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. സംഘം വൈസ് പ്രസിഡണ്ടായി പോലീസ് അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡണ്ട് കെ.എസ്. ചന്ദ്രാനന്ദനെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സംഘം മുൻവൈസ് പ്രസിഡണ്ടും പോലീസ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ടുമായ പി. രാജു, മുൻ ജില്ലാ ട്രഷറർ കെ.ഒ. വിൽസൺ എന്നവരെയും തിരഞ്ഞെടുത്തു. അംഗങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് ഭരണസമിതി അറിയിച്ചു.
പൊലീസ്അസോസിയേഷന്റെ മുൻ ജില്ലാ പ്രസിഡണ്ടുമാരായ കെ.എ.തോമസ്, വി.വി. സതീഷ്, പി.ഐ. മൻസൂർ മുൻ ജില്ലാ സെക്രട്ടറി പി.കെ. ജോസ്, മുൻ ട്രഷറർ ജോർജ്ജ് വർഗ്ഗീസ്.കെ.ജെ, മുൻ ബോർഡ് മെമ്പർമാരായ എം.ഡി. അന്ന, പ്രിയ സന്തോഷ്, എം.വി. അനിലൻ, മിനിസ്റ്റീരിയൽ വിഭാഗത്തിലെ ദിനി ജോജോ എന്നിവരാണ് മറ്റ് ഭരണസമിതി അംഗങ്ങൾ.