പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി.

[mbzauthor]

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും. തുടര്‍ നടപടികള്‍ അതത് ജില്ലാ കലക്ടര്‍മാര്‍ സ്വീകരിക്കും.

പ്രളയ ദുരിതാശ്വാസമായി    ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയ വീടുകളില്‍ ഈ ഓണക്കാലയളവില്‍ ‘ഗൃഹപ്രവേശം’ നടത്തും. ജില്ലാ ചുമതലയുള്ള മന്ത്രിമാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തുക. 60 വയസ്സിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സൗജന്യ ഓണക്കോടി നൽകാനും സർക്കാർ തീരുമാനിച്ചു.

[mbzshare]

Leave a Reply

Your email address will not be published.