ഏരിയല്‍ ഗ്വാര്‍ക്കോ വീണ്ടും ഐ.സി.എ. പ്രസിഡന്റ്
അന്താരാഷ്ട്ര സഹകരണ സഖ്യ ( ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് – ഐ.സി.എ ) ത്തിന്റെ പ്രസിഡന്റായി ഏരിയല്‍ ഗ്വാര്‍ക്കോ ( അര്‍ജന്റീന ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 445 വോട്ട് നേടിയാണ് അദ്ദേഹം ജയിച്ചത്. എതിര് സ്ഥാനാര്‍ഥികളായ മെലിന മോറിസനു ( ആസ്ട്രേല്യ ) 164 വോട്ടും ഴാങ് ലൂയി ബന്‍സലിനു ( ഫ്രാന്‍സ് ) 160 വോട്ടുമാണു കിട്ടിയത്. തോറ്റ ബന്‍സല്‍ നിലവില്‍ ഐ.സി.എ.യുടെ വൈസ് പ്രസിഡന്റാണ്.
സ്പെയിനിലെ സെവില്ലെയില്‍ ചേര്‍ന്ന ഐ.സി.എ. പൊതുസഭയിലാണു വോട്ടെടുപ്പു നടന്നത്. ഏരിയല്‍ ഗ്വാര്‍ക്കോ ഇതു രണ്ടാം തവണയാണു പ്രസിഡന്റാവുന്നത്. 15 അംഗ ഐ.സി.എ. ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം വന്നിട്ടില്ല. 22 പേരാണു ബോര്‍ഡിലേക്കു മത്സരിക്കുന്നത്.
അര്‍ജന്റീനയിലെ കോ-ഓപ്പറേറ്റീവ് കോണ്‍ഫെഡറേഷനായ കോ-ഓപ്റാറിന്റെ പ്രസിഡന്റുകൂടിയാണ് ഏരിയല്‍ ഗ്വാര്‍ക്കോ. 1980 മുതല്‍ സഹകരണ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. 2013 ല്‍ ഐ.സി.എ. ബോര്‍ഡംഗമായി ജയിച്ച ഗ്വാര്‍ക്കോ 2017 ലാണു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
[mbzshare]