എസ്‌.കെ.ഡി.സി. സഹകരണപരിശീലനം നടത്തും

Moonamvazhi

പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിക്കു (കേപ്‌) കീഴിലുള്ള എസ്‌.കെ.ഡി.സി. ജൂണ്‍ പതിനേഴിനും പതിനെട്ടിനും കൊല്ലം ചിന്നക്കട ബാങ്ക്‌ എംബ്ലോയീസ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി (ബാങ്ക്‌ എംപ്ലോയീസ്‌ ഭവന്‍) യില്‍ പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും ജീവനക്കാര്‍ക്കായി പരിശീലനം സംഘടിപ്പിക്കും. ഫണ്ടുമാനേജുമെന്റ്‌, സേവനവേതനവ്യവസ്ഥകള്‍, പ്രതിമാസസമ്പാദ്യപദ്ധതി എന്നിവയെക്കുറിച്ചാണു പരിശീലനം.

ലാഭകരമായ നിക്ഷേപവിനിയോഗം, വായ്‌പാവിതരണം, റിക്കവറി, നിയമനം, പ്രൊബേഷന്‍, സ്ഥാനക്കയറ്റം, അവധിവ്യവസ്ഥകള്‍, അച്ചടക്കനടപടികള്‍, സര്‍വീസ്‌ ബുക്ക്‌ തയ്യാറാക്കലും പരിപാലനവും, എംഎസ്‌എസ്‌ തിയറിയും പ്രാക്ടിക്കലും, പദ്ധതിവശകലനം, അക്കൗണ്ടിങ്‌ രീതികള്‍, ഉപവകുപ്പുകള്‍ തയ്യാറാക്കല്‍, ലേല-നറുക്കു നടപടിക്രമങ്ങള്‍, സ്റ്റേറ്റ്‌മെന്റുകള്‍, ആസ്‌തി-ബാധ്യതാസ്റ്റേറ്റുമെന്റ്‌, പ്രാക്ടിക്കല്‍ അക്കൗണ്ടിങ്‌, അനുബന്ധവിഷയങ്ങള്‍ എന്നിവയില്‍ ക്ലാസ്സുണ്ടാവും. രണ്ടായിരത്തിയഞ്ഞൂറുരൂപയാണു ഫീസ്‌. ജൂണ്‍ പതിനാലിനുമുമ്പു രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 9847719611, 9074384629, 7025940016 എന്നീ നമ്പരുകളില്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 1125 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!