സഹകരണസര്‍വകലാശാലയില്‍ അക്കാദമിക്‌ അസോസിയേറ്റുകളുടെ ഒഴിവുകള്‍

Moonamvazhi

ദേശീയസഹകരണസര്‍വകലാശാലയായ ഗുജറാത്ത്‌ ആനന്ദിലെ ത്രിഭുവന്‍ സഹകരണസര്‍വകലാശാലയുടെ ആനന്ദ്‌ ഗ്രാമീണമാനേജ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഇര്‍മ) പതിനൊന്നുമാസത്തേക്കു കരാറടിസ്ഥാനത്തില്‍ സോഷ്യല്‍സയന്‍സസ്‌ വിഭാഗത്തില്‍ അക്കാദമിക്‌ അസോസിയേറ്റുകളെ നിയമിക്കും. സോഷ്യല്‍ സയന്‍സിലോ വികസനപഠനങ്ങളിലോ അനുബന്ധവിഷയങ്ങളിലോ അമ്പത്തഞ്ചുശതമാനംമാര്‍ക്കോടെ ബിരുദാനന്തരബിരുദമോ ബിരുദാനന്തരഡിപ്ലോമയോ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അക്കാദമിക്‌ രംഗത്തോ വ്യവസായരംഗത്തോ മേല്‍പറഞ്ഞ മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഇംഗ്ലീഷ്‌ നന്നായി സംസാരിക്കാനും എഴുതാനും പറ്റണം. വിവരസാങ്കേതികവിദ്യയിലും അനുബന്ധടൂളുകളിലും മികവുണ്ടായിരിക്കണം.

ശമ്പളം മാസം 40000രൂപ. കരാര്‍ പതിനൊന്നുമാസംകഴിഞ്ഞും ചിലപ്പോള്‍ നീട്ടിയേക്കും. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്‌.താല്‍ര്യമുള്ളവര്‍ മെയ്‌ പതിനെട്ടിനകം https://www.irma.ac/careers/careers.phphttps://www.irma.ac/careers/careers.php യില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 1117 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!