സാംഗ്ലി അര്‍ബന്‍ സഹകരണബാങ്കില്‍ ഒഴിവുകള്‍
മഹാരാഷ്ട്രയിലെ സാംഗ്ലി അര്‍ബന്‍ സഹകരണബാങ്കില്‍ ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (വായ്‌പ), വകുപ്പുമേധാവി തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക് ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബാങ്കിങ്ങിലോ സഹകരണബാങ്കിങ്ങിലോ സിഎഐഐബി, ജെഎഐഐബി, ബാങ്കിങ് ആന്റ് ഫിനാന്‍സ് ഡിപ്ലോമ, സഹകരണബിസിനസ് മാനേജ്‌മെന്റ് ഡിപ്ലോമ, തത്തുല്യയോഗ്യതകള്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്‌റ്റ്‌അക്കൗണ്ടന്റ്, എംബിഎ യോഗ്യതകളുള്ളത് അഭികാമ്യം. പൊതുബാങ്കിങ്ങില്‍ 15-20കൊല്ലം പരിചയം വേണം. അഞ്ചുകൊല്ലമെങ്കിലും സീനിയര്‍മാനേജ്‌മെന്റ് തലത്തില്‍ ജോലിചെയ്‌തിരിക്കണം. ചീഫ് മാനേജര്‍, എജിഎം, ഡിജിഎം പോലുള്ള ജോലികളാണു സീനിയര്മാനേജ്മെന്റ്തലജോലി കള്‍ കൊണ്ടുദ്ദേശിക്കുന്നത്. ബാങ്കിങ്‌പ്രവര്‍ത്തനങ്ങള്‍, വായ്‌പ, വ്യവസ്ഥാപാലനം, ഓഡിറ്റ്, വിവരസാങ്കേതികവിദ്യ, നിയമം തുടങ്ങിയ കാര്യങ്ങളില്‍ പരിജ്ഞാനമുണ്ടായിരിക്കണം. നല്ല മാനേജ്‌മെന്റ്-ഭരണവൈദഗ്‌ധ്യം വേണം. സഹകരണബാങ്കിങ് പരിചയമുള്ളവര്‍ക്കു മുന്‍ഗണന. പ്രായം 50-55 വയസ്സ്. ഒരൊഴിവാണുള്ളത്. യോഗ്യതയനുസരിച്ച് ഉയര്‍ന്ന ശമ്പളം കിട്ടും. എത്രയാണു പ്രതീക്ഷിക്കന്നതെന്ന് അപേക്ഷയില്‍ പറയണം.

അസിസ്റ്റന്റ് മാനേജര്‍ (വായ്‌പ) തസ്‌തികക്കുവേണ്ട വിദ്യാഭ്യാസയോഗ്യതകളും അഭികാമ്യയോഗ്യതകളും ജനറല്‍ മാനേജരുടേതുതന്നെ. എംബിഎ ആണെങ്കില്‍ എംബിഎ (ഫിനാന്‍സ്) ആയിരിക്കണം. 10-15കൊല്ലം ബാങ്കിങ്‌പ്രവര്‍ത്തനപരിചയം വേണം. ഇതില്‍ അഞ്ചുകൊല്ലം സീനിയര്‍മാനേജ്‌മെന്റ് തലത്തില്‍ വായ്‌പാവിഭാഗത്തിലായിരിക്കണം. സീനിയര്‍ മാനേജ്‌മെന്റ് തലമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സീനിയര്‍ ഓഫീസര്‍, വകുപ്പുമേധാവി, ചീഫ്‌മാനേജര്‍ പോലുള്ള ജോലികളാണ്. മാനേജ്‌മെന്റുപരമായും ഭരണപരമായും നല്ല കഴിവുണ്ടായിരിക്കണം. സഹകരണബാങ്കിങ് പരിചയമുള്ളവര്‍ക്കു മുന്‍ഗണന. ഒരൊഴിവാണുള്ളത്. പ്രായം 40-50 വയസ്സ്. യോഗ്യതയനുസരിച്ച് ഉയര്‍ന്ന ശമ്പളം കിട്ടും. എത്രയാണു പ്രതീക്ഷിക്കന്നതെന്ന് അപേക്ഷയില്‍ പറയണം.
വകുപ്പുമേധാവിയുടെ വിദ്യാഭ്യാസയോഗ്യതകളും അഭികാമ്യയോഗ്യതകളും ജനറല്‍ മാനേജര്‍ തസ്‌തികയുടേതുതന്നെ. എംബിഎ ആണെങ്കില്‍ എംബിഎ (ഫിനാന്‍സ്) ആയിരിക്കണം. 10-12കൊല്ലം പൊതുബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പട്ട മേഖലയില്‍ പ്രവൃത്തിപരിചയം വേണം. സീനിയര്‍ഓഫീസര്‍, വകുപ്പുമേധാവി, ചീഫ്‌ജനറല്‍ മാനേജര്‍പോലുള്ള പദവികളില്‍ പ്രവര്‍ത്തിച്ചിരിക്കണം. ഭരണ-മാനേജ്‌മെന്റ് മികവുവേണം. സഹകരണബാങ്കിങ്പരിചയമുണ്ടെങ്കി
https://sangliurban.bank.in എന്ന വെബ്‌സൈറ്റില്‍ ഉള്ള മാതൃകയനുസരിച്ചുതന്നെ അപേക്ഷ തയ്യാറാക്കണം. കവറിനുപുറത്തു തസ്‌തികയുടെ പേരെഴുതണം. പത്തുദിവസത്തിനകം അപേക്ഷിക്കണമെന്നാണു മാര്‍ച്ച് 24നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലുള്ളത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, സാംഗ്ലി അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്,, ഹെഡ് ഓഫീസ്, 404, ഖാന്‍ഭാഗ്, സാംഗ്ലി-416416 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

