ദിനേശ് ഫുഡ്‌സില്‍ പുതുതായി നിര്‍മ്മിച്ച IBR ബോയിലറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

Deepthi Vipin lal

കേരള ദിനേശിന്റെ വൈവിധ്യവല്‍ക്കരണ യൂണിറ്റായ തൊട്ടട ദിനേശ് ഫുഡ്‌സില്‍ പുതുതായി നിര്‍മ്മിച്ച IBR ബോയിലറിന്റെ പ്രവര്‍ത്തന ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. സംഘം ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.

പ്രതിദിനം 1200 ലിറ്റര്‍ തേങ്ങാപാല്‍ ഉല്‍പന്നങ്ങളായ ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുവാന്‍ ഉതകുന്നരീതിയിലാണ് പ്ലാന്റ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍, സംഘം ഡയറക്ടര്‍മാരായ വാഴയില്‍ സതി, കെ. ഗൗരി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News