കേരളബാങ്കില്‍ 24 ദിവസവേതനക്കാര്‍ക്ക് സ്ഥിരനിയമനം
കേരളബാങ്കില്‍ ദിവസവേതനത്തില്‍ ജോലിചെയ്യുന്ന 24 പേരെ സ്ഥിരപ്പെടുത്തി. മാനുഷികപരിഗണന വച്ചാണിത്. ഇവര്‍ക്ക് നിയമനവ്യവസ്ഥയില്‍ ഒറ്റത്തവണഇളവു നല്‍കി പാര്‍ട്‌ടൈം കണ്ടിജന്റ് തസ്‌തികയില്‍ സ്ഥിരനിയമനം നല്‍കാന്‍ കേരളബാങ്ക് ഭരണസമിതി തീരുമാനിച്ചിരുന്നു. ഇതിനു സഹകരണവകുപ്പ് അംഗീകാരം നല്‍കുകയാണുണ്ടായത്.


