ഗുജറാത്തില്‍ 99 ശതമാനം ക്ഷീരസംഘങ്ങള്‍ക്കും സഹകരണബാങ്ക് അക്കൗണ്ട്

moonamvazhi

ഗുജറാത്തിലെ 99 ശതമാനം ക്ഷീരസഹകരണസംഘങ്ങളും അക്കൗണ്ട് എടുത്തിട്ടുള്ളതു സഹകരണബാങ്കുകളില്‍. ഗുജറാത്ത് സഹകരണ ക്ഷീരവിപണനഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജയന്‍മേത്ത വെളിപ്പെടുത്തിയതാണിത്. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ 100ദിന സംരംഭങ്ങളെക്കുറിച്ചുള്ള ദേശീയസെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീരസംഘങ്ങളുടെ സാമ്പത്തികപ്രാപ്യത വര്‍ധിപ്പിക്കാനും ബാങ്കിങ് സേവനങ്ങള്‍ സുഗമമാക്കാനുമാണു സഹകരണബാങ്കുകളില്‍ അക്കൗണ്ട് തുറന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയസഹകരണവികസനകോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പങ്കജ് ബന്‍സാല്‍ അധ്യക്ഷനായി. ഗുജറാത്ത് സഹകരണസെക്രട്ടറി സന്ദീപ്കുമാറും നബാര്‍ഡ് ഗുജറാത്ത് ചീഫ് ജനറല്‍ മാനേജര്‍ ഭൂപേഷ് സിംഘാളും സംസാരിച്ചു.