ഗ്രാമവികസനഇന്‍സ്‌റ്റിറ്റിയൂട്ട്‌ 98 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

Moonamvazhi

ഗ്രാമവികസനപഞ്ചായത്തീരാജ്‌ ദേശീയഇന്‍സ്റ്റിറ്റിയൂട്ടില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ റൂറല്‍ ഡവലപ്‌മെന്റ്‌ ആന്റ്‌ പഞ്ചായത്തീരാജ്‌ – എന്‍.ഐ.ആര്‍.ഡി.പി.ആര്‍) സീനിയര്‍ കപ്പാസിറ്റി ബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റ്‌, കപ്പാസിറ്റി ബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റ്‌്‌ തസ്‌തികകളിലായി 98 ഒഴിവുണ്ട്‌. കേരളത്തില്‍ രണ്ടുതസ്‌തികയിലും ഓരോ ഒഴിവാണുള്ളത്‌. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. ഓണ്‍ലൈനായി ജനുവരി 29നകം അപേക്ഷിക്കണം. പരസ്യനമ്പര്‍ 37/2025. സീനിയര്‍കപ്പാസിറ്റിബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയില്‍ പത്തും കപ്പാസിറ്റിബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയില്‍ എണ്‍പത്തെട്ടും ഒഴിവാണുള്ളത്‌.

പ്രായപരിധി 2025 ഡിസംബര്‍ 31ന്‌ 50വയസ്സ്‌ കവിയരുത്‌. പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കസമുദായക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കു പ്രായപരിധിയില്‍ ഇളവുണ്ടാകും.

സീനിയര്‍ കപ്പാസിറ്റി ബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. പഞ്ചായത്ത്‌ ഭരണം, ഗ്രാമവികസനപരിപാടികള്‍ നടപ്പാക്കല്‍, വികേന്ദ്രീകൃതആസൂത്രണം, ഗ്രാമീണമേഖലകളിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും പിന്നാക്കവിഭാഗങ്ങളുടെയും വികസനം അടക്കം പഞ്ചായത്തുകളുടെ ശേഷിവികസന-പരിശീലനപരിപാടികളുമായി ബന്ധപ്പെട്ട്‌ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ ഒമ്പതുകൊല്ലത്തെയെങ്കിലും പരിചയം വേണം.

ആര്‍ജിഎസ്‌എ പരിപാടികള്‍ക്കുകീഴില്‍ ശേഷിവികസന-പരിശീലനപരിപാടികളുടെ നടത്തിപ്പില്‍ വിപുലമായ ഫീല്‍ഡ്‌ പരിചയം അഭികാമ്യം. എസ്‌ഡിജികളുടെ പ്രാദേശികമായ നടപ്പാക്കലിലും എല്‍എസ്‌ഡിജിയില്‍ കേന്ദ്രീകരിച്ചുള്ള ജിപിഡിപി, ബിപിഡിപി, ഡിപിഡിപി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ വികസനത്തിലും പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.

മേല്‍പറഞ്ഞ വിഷയങ്ങളില്‍ പരിശീലനസാമഗ്രികള്‍ തയ്യാറാക്കുന്നതിലും പരിശീലനനടത്തിപ്പിലും പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടായിരിക്കും.

പഞ്ചായത്തീരാജ്‌, ഗ്രാമവികസനം, പരിശീലനം, ശേഷിവികസനം, സുസ്ഥിരവികസനലക്ഷ്യങ്ങള്‍, വികേന്ദ്രീകൃതാസൂത്രണം, നേതഡഗുണം, പ്രചോദനശേഷി, പ്രോല്‍സാഹനം, എംഎസ്‌ ഓഫീസ്‌, അവതരണം, ഇ-ഗ്രാംസ്വരാജ്‌ പോര്‍ട്ടല്‍, ഇംഗ്ലീഷ്‌, ഹിന്ദി എന്നിവയില്‍ അറിവുണ്ടായിരിക്കണം.ശമ്പളം 75000 രൂപ.

കപ്പാസിറ്റിബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റ്‌ തസ്‌തികയിലേക്ക്‌ അപേക്ഷിക്കാന്‍ വേണ്ടതും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദമാണ്‌. പ്രവൃത്തിപരിചയം ഏഴുകൊല്ലം. പ്രവൃത്തിപരിചയം സംബന്ധിച്ച മറ്റുകാര്യങ്ങള്‍ സീനിയര്‍ കപ്പാസിറ്റി ബില്‍ഡിങ്‌ കണ്‍സള്‍ട്ടന്റിന്റേതുതന്നെ. അഭികാമ്യയോഗ്യതകളും ആവശ്യമായ വിജ്ഞാനനിബന്ധനകളും പ്രായപരിധിയും സമാനമാണ്‌. ശമ്പളം 60000രൂപ.

മുന്നൂറുരൂപ അപേക്ഷാഫീസുണ്ട്‌. പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ഭിന്നശേഷിക്കാരും ഇത്‌ അടക്കേണ്ട. http://career.nirdpr.in/http://career.nirdpr.in/ ലൂടെ ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്‌. അതാതുസംസ്ഥാനങ്ങളിലെ ഒഴിവുകളില്‍ അതാതുസംസ്ഥാനക്കാര്‍ക്കു മുന്‍ഗണനയുണ്ടാകും.

 

Moonamvazhi

Authorize Writer

Moonamvazhi has 900 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!