ബാങ്ക് ഓഫ് ഇന്ത്യയില്‍ 400 അപ്രന്റിസ് ഒഴിവുകള്‍
പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ അപ്രന്റീസ് പരിശീലനത്തിനായി 400 ഒഴിവുകളുണ്ട്. കേരളത്തില്‍ ഒബിസിക്കുള്ള ഒരൊഴിവടക്കം അഞ്ചൊഴിവാണുള്ളത്. ഒരുകൊല്ലമാണു പരിശീലനം. സ്റ്റൈപ്പന്റ് മാസം 13000 രൂപ. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒരു മേഖലയിലേക്കേ അപേക്ഷിക്കാവൂ. പ്രായം 2025 ഡിസംബര്‍ ഒന്നിന് 20നും 28നും മധ്യേ. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും ക്രീമിലെയറില്‍പെടാത്ത മറ്റുപിന്നാക്കവിഭാഗക്കാര്ക്കു മൂന്നും ഭിന്നശേഷിക്കാര്‍ക്കു പത്തും വര്‍ഷം ഇളവുകിട്ടും. ദേശീയഅപ്രന്റിസ്ഷിപ്പ് പരിശീലനസ്കീം (നാറ്റ്സ്) പോര്‍ട്ടല്‍ നല്കുന്ന എന്റോള്‍മെന്റ് ഐഡി ഉണ്ടായിരിക്കണം. നേരത്തേ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ അപ്രന്റിസ്ഷിപ്പു കഴിഞ്ഞവരോ നിലവില്‍ പരിശീലനത്തിലുള്ളവരോ ആകരുത്. ഒന്നോ അതിലധികമോ കാലം പരിശീലനമോ തൊഴില്‍പരിചയമോ നേടിയവരും ആകരുത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കു പ്രൊഫിഷ്യന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2026 ജനുവരി ഒന്നിനകം അപേക്ഷിക്കണം. https://nats.education.gov.inhttps://nats.education.gov.in ലുള്ള ലിങ്കിലൂടെ അപേക്ഷിക്കാം. 800രൂപയും ജിഎസ്ടിയുമാണ് അപേക്ഷാഫീസ്. ഇത് ബാങ്ക് നിയോഗിച്ച സ്ക്രൂട്ടിണൈസിങ്/ എക്സാമിനിങ് സ്ഥാപനമായ ബിഎഫ്എസ്ഐ എസ്സിസി ആവശ്യപ്പെടുമ്പോള്‍ അടച്ചാല്‍മതി. ഭിന്നശേഷിക്കാര്‍ക്കു 400 രൂപയും ജിഎസ്ടിയുമാണ് അടക്കേണ്ടത്. പട്ടികജാതി-പട്ടികവര്‍ഗക്കാരും സ്ത്രീകളും അടക്കേണ്ടത് 600 രൂപയും ജിഎസ്ടിയുമാണ്. കൂടുതല്‍ വിവരംhttps://bankofindia.bank.inhttps://bankofindia.bank.in ല്‍ ലഭിക്കും.


