മഞ്ചേരി സഹകരണഅര്‍ബന്‍ ബാങ്കില്‍ 10 ഒഴിവ്‌

Moonamvazhi

മഞ്ചേരി സഹകരണഅര്‍ബന്‍ ബാങ്കിലെ 10 ജൂനിയര്‍ ക്ലര്‍ക്ക്‌ ഒഴിവുകളിലേക്ക്‌ സഹകരണപരീക്ഷാബോര്‍ഡ്‌ അപേക്ഷ ക്ഷണിച്ചു. 42/2025 ആണ്‌ കാറ്റഗറി നമ്പര്‍. വിലാസം: മഞ്ചേരി സഹകരണഅര്‍ബന്‍ബാങ്ക്‌ ക്ലിപ്‌തം നമ്പര്‍ 1726, കോര്‍ട്ട്‌ റോഡ്‌, മഞ്ചേരി പി.ഒ, മലപ്പുറം 676121. ഫോണ്‍: 0483 2762551. പൊതുവിഭാഗത്തില്‍ എട്ടും പട്ടികജാതി-പട്ടികവര്‍ഗവിഭാഗത്തിലും ഭിന്നശേഷിവിഭാഗത്തിലും ഓരോന്നുവീതവുമാണ്‌ ഒഴിവുകള്‍. ശമ്പളം 17590-45570 രൂപ. പരീക്ഷാകേന്ദ്രം മലപ്പുറംജില്ലയില്‍ മാത്രമായിരിക്കും. വിജ്ഞാപനത്തിയതി 24-12-25. വിജ്ഞാപനനമ്പര്‍ സി.എസ്‌.ഇ.ബി/എന്‍ആന്റ്‌സിഎ/815/25. 2026 ജനുവരി 23നകം അപേക്ഷിക്കണം. ഓണ്‍ലൈനായിമാത്രമേ അപേക്ഷിക്കാവൂ. തപാലില്‍ സ്വീകരിക്കില്ല. വിജ്ഞാപനവും അപേക്ഷാരീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും www.keralacseb.kerala.gov.inhttp://www.keralacseb.kerala.gov.in ല്‍ ലഭിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 834 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!