സഹകരണ സര്‍വകലാശാലയില്‍ ഒഴിവുകള്‍
ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമാക്കിയുള്ള ദേശീയ സഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരിയൂണിവേഴ്‌സിസ്‌റ്റിയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റുമാരുടെ ഒഴിവുകളുണ്ട്. കുക്ക്, വെയിറ്റര്‍ തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എല്ലാതസ്‌തികയിലും പതിനൊന്നുമാസത്തേക്കാണു നിയമനം. അഡ്‌മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റുമാരുടെ തസ്‌തികയിലേക്കു അമ്പതുശതമാനം മാര്‍ക്കോടെ ബിരുദമോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഡ്‌മിനിസ്‌ട്രേറ്റീവ്/ക്ലെരി
അസിസ്റ്റന്റ് കുക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പന്ത്രണ്ടാംക്ലാസ് പാസ്സായവരോ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമയുള്ളവരോ ആയിരിക്കണം. ഹോട്ടലടുക്കളയിലോ മറ്റുപാചകസംവിധാനങ്ങളിലോ രണ്ടുമൂന്നുകൊല്ലം പരിചയം വേണം. കുക്കിങ് സ്‌കില്ലുകളിലും ടൈംമാനേജ്‌മെന്റിലും മള്‍ട്ടിടാസ്‌കിങ്ങിലും അറിവുണ്ടായിരിക്കണം. പ്രതിഫലം മാസം മുപ്പതിനായിരം രൂപ. പ്രായപരിധി മുപ്പത്തഞ്ചുവയസ്സ്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 21നകം https://www.irma.ac.in/

വെയിറ്റര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ്സോ പന്ത്രണ്ടാംക്ലാസ്സോ പാസ്സായിരിക്കണം. ആഴ്‌ചയവസാനങ്ങളില്‍ ഏതുസമയത്തും ജോലിചെയ്യാന്‍ തയ്യാറായിരിക്കണം. റസ്‌റ്ററന്റിലോ ഹോട്ടലിലോ വെയിറ്ററായി രണ്ടുകൊല്ലത്തെ പരിചയം വേണം.പ്രതിഫലം മാസം ഇരുപത്തയ്യായിരം രൂപ. പ്രായപരിധി 30വയസ്സ്. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 21നകം https://www.irma.ac.in/
കൂടുതല്‍വിവരങ്ങള്‍ https://irma.ac.in ല്‍ ലഭിക്കും.

