31നകം ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്‌തില്ലെങ്കില്‍ നടപടി
കേരളസഹകരണസംഘം നിയമം വകുപ്പ് 69(4) പ്രകാരം കാലാവധി കഴിഞ്ഞും ഫയല്‍ ചെയ്യാത്ത എല്ലാ കുടിശ്ശികവായ്‌പയിലും ഡിസംബര്‍ 31നകം ആര്‍ബിട്രേഷന്‍ നടപടി സ്വീകരിക്കണമെന്ന് തിരുവനന്തപുരം അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) തിരുവനന്തപുരം താലൂക്കിലെ എല്ലാ സഹകരണസംഘം പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇല്ലെങ്കില്‍ ഭരണസമിതിക്കെതിരെ നടപടിക്കായി സഹകരണസംഘം രജിസ്‌ട്രാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യും. കാലാവധി കഴിഞ്ഞും ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത കുടിശ്ശികവായ്‌പകളില്‍ ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ഡിസംബര്‍ 31വരെ നീട്ടിയ പശ്ചാത്തലത്തിലാണിത്.


