കേരളബാങ്ക്‌: പി. മോഹനന്‍മാസ്‌റ്റര്‍ പ്രസിഡന്റ്‌ ടി.വി. രാജേഷ്‌ വൈസ്‌പ്രസിഡന്റ്‌

Moonamvazhi

കേരളബാങ്ക്‌ പ്രസിഡന്റായി പി. മോഹനന്‍മാസ്‌റ്ററെയും വൈസ്‌പ്രസിഡന്റായി ടി.വി. രാജേഷിനെയും തിരഞ്ഞെടുത്തു. ബിനില്‍കുമാര്‍ (പത്തനംതിട്ട), പി. ഗാനകുമാര്‍ (ആലപ്പുഴ), അഡ്വ. ജോസ്‌ ടോം (കോട്ടയം), അഡ്വ. വി. സലിം (എറണാകുളം), എം. ബാലാജി (തൃശ്ശൂര്‍), പി. ഗഗാറിന്‍ (വയനാട്‌), എ. അധിന്‍ (കൊല്ലം – 40വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗം), അഡ്വ. ശ്രീജ ഷൈജുദേവ്‌ (തിരുവനന്തപുരം – വനിതാസംവരണം), എ.എം. മേരി ടീച്ചര്‍ (കാസര്‍ഗോഡ്‌ – വനിതാസംവരണം), ശ്രീജ എം.എസ്‌ (ഇടുക്കി – 40വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗം വനിതാസംവരണം), സ്വാമിനാഥന്‍ ഒ.വി. (പാലക്കാട്‌ – പട്ടികജാതി/പട്ടികവര്‍ഗസംവരണം), ഷിബു ടി.സി (അര്‍ബന്‍ ബാങ്ക്‌) എന്നിവരാണു ഡയറക്ടര്‍ ബോര്‍ഡിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍. പി. മോഹനന്‍മാസ്‌റ്റര്‍ കോഴിക്കോട്‌ ജില്ലയുടെയും ടി.വി. രാജേഷ്‌ കണ്ണൂര്‍ ജില്ലയുടെയും പ്രതിനിധികളായാണു ജനറല്‍ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. സിപിഐ(എം) സംസ്ഥാനസമിതിയംഗവും കോഴിക്കോട്‌ ജില്ലാമുന്‍സെക്രട്ടറിയുമാണു പി. മോഹനന്‍മാസ്‌റ്റര്‍. ടി.വി. രാജേഷ്‌ സി.പി.ഐ(എം) സംസ്ഥാനസമിതിയംഗവും മുന്‍എംഎല്‍എയുമാണ്‌.

എല്‍ഡിഎഫ്‌ നേതൃത്വത്തിലുള്ള പാനലാണു തിരഞ്ഞെടുക്കപ്പെട്ടത്‌. യു.ഡിഎഫ്‌ പാനല്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുകയാണുണ്ടായത്‌. യുഡിഎഫ്‌ സഹകരണജനാധിപത്യമുന്നണി രൂപവല്‍കരിക്കുകയും ജോര്‍ജ്‌ വി.എം, അഡ്വ. വി. ഷൂക്കൂര്‍, റോയിമാത്യു, പി.വി. ജോസ്‌, ഒ.എസ്‌. ചന്ദ്രന്‍, മുരളീധരന്‍, പൗലോസ്‌ പി.എ, കെ. സുനില്‍കുമാര്‍, ഷഹനാസ്‌ എ, സുസ്‌മി എസ്‌ആര്‍, എ. തുളസീദേവി, അഞ്‌ജു ചന്ദ്രന്‍, പ്രകാശന്‍, പി. രാജീവന്‍ എന്നിവരെ സ്ഥാനാര്‍ഥികളാക്കാന്‍ ധാരണയിലെത്തുകയും ചെയ്‌തിരുന്നെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച്‌ ബഹിഷ്‌കരിക്കാന്‍ നിശ്ചയിക്കുകയാണുണ്ടായത്‌. തിരഞ്ഞെടുപ്പുപെരുമാറ്റച്ചട്ടം നിലവില്‍വന്ന ശേഷം കേരളബാങ്കിന്റെ മാത്രം തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചതു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന്‌ ആരോപിച്ചാണു ബഹിഷ്‌കരണം. പെരുമാറ്റച്ചട്ടലംഘനത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു സഹകരണജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്‌ണപിള്ള അറിയിച്ചിട്ടുണ്ട്‌.

മലപ്പുറം ഒഴികെയുള്ള 13 ജില്ലകളില്‍നിന്നുള്ളവരും ഒരു അര്‍ബന്‍ബാങ്ക്‌ പ്രതിനിധിയുമാണു മല്‍സരരംഗത്തുണ്ടായിരുന്നത്‌. എട്ടുജില്ലകളില്‍ ജനറല്‍വിഭാഗവും തിരുവനന്തപുരത്തും കാസര്‍കോട്ടും വനിതാസംവരണവുമാണ്‌. പാലക്കാട്‌ പട്ടികജാതി-വര്‍ഗ സംവരണവും. ഇടുക്കി 40വയസ്സില്‍ താഴെയുള്ളവരുടെ വനിതാസംവരണവും കൊല്ലം നാല്‍പതു വയസ്സില്‍ താഴെയുള്ളവരുടെ പൊതുവിഭാഗവുമാണ്‌.

 

Moonamvazhi

Authorize Writer

Moonamvazhi has 762 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!