തിരഞ്ഞെടുപ്പടുത്ത സംഘങ്ങളുടെ കാലാവധി 90ദിവസം നീട്ടി
നവംബര്‍ 10നും 2026 ഫെബ്രുവരി ഏഴിനും ഉള്ളില്‍ തിരഞ്ഞെടുപ്പു നടക്കേണ്ട സഹകരണസംഘങ്ങളിലെ ഭരണസമിതിയുടെ കാലാവധി 90ദിവസംകൂടി നീട്ടി. തദ്ദേശസ്വയംഭരണത്തിരഞ്ഞെടുപ്പുജോലിമൂലം ഇവയുടെ തിരഞ്ഞെടുപ്പിനു സഹകരണഉദ്യോഗസ്ഥരെ കിട്ടില്ലെന്നതിനാലാണിത്. തിരഞ്ഞെടുപ്പുനടപടികള്‍ തുടങ്ങിയെങ്കിലും തിരഞ്ഞെടുപ്പു പൂര്‍ത്തിയായിട്ടില്ലാത്ത സംഘങ്ങള്‍ക്കും സര്‍ക്കിള്‍ സഹകരണയൂണിയനുകള്‍ക്കും സംസ്ഥാനസര്‍ക്കിള്‍ സഹകരണയൂണിയനും നീട്ടല്‍ ബാധകമാണ്. കേരളബാങ്കിനു ബാധകമല്ല. ഇതിനായി ഭരണസമിതിക്കാലാവധി അഞ്ചുകൊല്ലം എന്നത് അഞ്ചുകൊല്ലവും 90ദിവസവും എന്നു ഭേദഗതി ചെയ്‌തു നവംബര്‍ 13ന് അസാധാരണഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.


