കണ്ണൂര്‍ ഐസിഎമ്മില്‍ അര്‍ബന്‍ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു പരിശീലനം
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) അര്‍ബന്‍സഹകരണബാങ്കുകളിലെ മാനേജര്‍മാര്‍ക്കും ചീഫ് അക്കൗണ്ടന്റുമാര്‍ക്കും ആഭ്യന്തരഓഡിറ്റര്‍മാര്‍ക്കും നവംബര്‍ 17മുതല്‍ 22വരെ പ്രൊഫഷണല്‍ ഡവലപ്‌മെന്റ് പരിശീലനം നല്‍കും. കേരളസഹകരണസംഘം ചട്ടങ്ങളിലെ ചട്ടം 185(1) പ്രകാരമാണിത്. ബാങ്കിങ് റെഗുലേഷന്‍ നിയമം. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍, ടിഡിഎസ്-ആദായനികുതി-ജിഎസ്‌ടി-കെവൈസി പാലനം, വിവേകമാനദണ്ഡങ്ങള്‍ തുടങ്ങിയവ കോഴ്‌സില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8921506649.


