കേന്ദ്രസഹകരണ തിരഞ്ഞെടുപ്പ് അതോറിട്ടിയില്‍ അഭിഭാഷകരുടെ ഒഴിവുകള്‍
കേന്ദ്രസഹകരണമന്ത്രാലയത്തിനു കീഴില്‍ മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താനും, വോട്ടര്‍പട്ടിക തയ്യാറാക്കല്‍പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാനും രൂപവല്‍കരിച്ച സഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിയില്‍ (സിഇഎ) രണ്ടുയുവഅഭിഭാഷകരുടെ ഒഴിവുണ്ട്. കണ്‍സള്‍ട്ടന്‍സി കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. യങ് പ്രൊഫണല്‍സ് (ലീഗല്‍) എന്നാണു തസ്‌തികയുടെ പേര്.

ദേശീയനിയമസര്‍വകലാശാലകളില്‍നിന്നോ ദേശീയനിയമസ്‌കൂളുകളില്‍നിന്നോ മറ്റേതെങ്കിലും അംഗീകൃതസ്ഥാപനങ്ങളില്‍നിന്നോ എല്‍എല്‍ബി എടുത്തവര്‍ക്ക് അപേക്ഷിക്കാം. നിയമത്തില്‍ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഉന്നതമായ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കു മുന്‍ഗണന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.ഒരുവര്‍ഷം പ്രവൃത്തിപരിചയവും നിര്‍ദേശിക്കുന്നുണ്ട്. പ്രായപരിധി 32 വയസ്സ്. പ്രതിഫലം മാസം 60000രൂപ. താല്‍പര്യമുള്ളവര്‍ നിര്‍ദിഷ്ടമാതൃകയില്‍ [email protected][email protected] എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കണം. സെക്ഷന്‍ ഓഫീസര്‍, കോഓപ്പറേറ്റീവ് ഇലക്ഷന്‍ അതോറിട്ടി, ണയന്‍ത് ഫ്‌ളോര്‍, ടവര്‍-എഫ്, വേള്‍ഡ് ട്രേഡ് സെന്റര്‍, നൗറോജി നഗര്‍, ന്യൂഡല്‍ഹി 110 029 എന്ന മേല്‍വിലാസത്തിലാണ് അപേക്ഷ അഭിസംബോധന ചെയ്യേണ്ടത്. ഉദ്യോഗാര്‍ഥിയുടെ ഇ-മെയിലിലേക്കായിരിക്കും സിഇഎ അറിയിപ്പുകള്‍ അയക്കുക. കേന്ദ്രസഹകരണരജിസ്‌ട്രാറുടെ വെബ്‌സൈറ്റില്‍ നവംബര്‍ മൂന്ന് തിയതിവച്ചാണ് ഒഴിവ് വിജ്ഞാപനം ചെയ്‌തിട്ടുള്ളത്. വിജ്ഞാപനം എംപ്ലോയ്‌മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ചു 30ദിവസത്തിനകം അപേക്ഷിക്കണം എന്നാണ് അതിലുള്ളത്. ഒരുകൊല്ലത്തേക്കായിരിക്കും നിയമനം. ഒരുകൊല്ലത്തേക്കുകൂടി നീട്ടിയേക്കാം. ന്യൂഡല്‍ഹി നൗറോജി നഗറിലുള്ള കേന്ദ്രതിരഞ്ഞെടുപ്പ് അതോറിട്ടിയിലായിരിക്കും നിയമനം. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും https://crcs.gov.inhttps://crcs.gov.in ല്‍ ലഭിക്കും.

