സഹകരണക്ലാസിഫിക്കേഷന്‍ മാനദണ്ഡം പുതുക്കി കരട് വിജ്ഞാപനം
- അന്തിമവിജ്ഞാപനം പ്രാബല്യത്തില്‍വന്നു പരമാവധി ഒരുകൊല്ലംവരെ നിലവിലുള്ള ക്ലാസിഫിക്കേഷന്‍ തുടരാം
- അതിനുശേഷം സ്വയം പുനക്രമീകരിച്ചില്ലെങ്കില്‍ രജിസ്‌ട്രാര്‍ക്ക് സ്വമേധയാ ക്രമീകരിക്കാം
- അധികമാകുന്ന താഴെത്തലതസ്‌തികകള്‍ക്കു സംരക്ഷണം
സഹകരണസ്ഥാപനങ്ങളുടെ പുതിയ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളുടെ കരട് അസാധാരണഗസറ്റ് വിജ്ഞാപനമായി പ്രസിദ്ധീകരിച്ചു. നവംബര്‍ മൂന്ന് തിയതി വച്ചുള്ള കരടില്‍ ആക്ഷേപങ്ങളും നിര്‍ദേശങ്ങളും 15ദിവസത്തിനകം സമര്‍പ്പിക്കണം. പ്രാഥമിക കാര്‍ഷികവായ്‌പാസഹകരണസംഘങ്ങള്‍, സര്‍വീസ് സഹകരണബാങ്കുകള്‍, റീജിയണല്‍ സഹകരണബാങ്കുകള്‍, റൂറല്‍ ബാങ്കുകള്‍, ഫാര്‍മേഴ്‌സ് സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകള്‍, അര്‍ബന്‍ സഹകരണസംഘങ്ങള്‍, അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റികള്‍, റൂറല്‍ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ എന്നിവയ്‌ക്കായി ഏഴു ഗ്രേഡുകളാണു നിശ്ചയിച്ചിട്ടുള്ളത്. ഓരോന്നിനും അനുവദിക്കാവുന്ന ജീവനക്കാരുടെ എണ്ണവും നിശ്ചയിച്ചിട്ടുണ്ട്.

ഭേദഗതിപ്രകാരം 500കോടിയെങ്കിലും പ്രവര്‍ത്തനമൂലധനവും 410കോടിയെങ്കിലും നിക്ഷേപബാക്കിനില്‍പും 330കോടിയെങ്കിലും വായ്‌പാബാക്കിനില്‍പുള്ളതും കഴിഞ്ഞമൂന്നുവര്‍ഷം തുടര്‍ച്ചയായി ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ എ ലഭിച്ചിട്ടുള്ളതും തൊട്ടുമുമ്പുള്ള അഞ്ചുസാമ്പത്തികവര്‍ഷത്തില്‍ നാലുവര്‍ഷം അറ്റാദായമുള്ളതും തൊട്ടുമുമ്പത്തെ അഞ്ചുസാമ്പത്തികവര്‍ഷത്തില്‍ മൂന്നുകൊല്ലമെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളതും,ഡിമാന്റിന്റെ 15 ശതമാനത്തിലേറെ വായ്‌പകളില്‍ ഓവര്‍ഡ്യൂ ഇല്ലാത്തതും നിശ്ചിതസമയത്തിനകം ഓഡിറ്റ് പൂര്‍ത്തിയാക്കി ന്യൂനതാപരിഹാരറിപ്പോര്‍ട്ടുസഹിതം സമര്‍പ്പിച്ചിട്ടുള്ളതും സര്‍ക്കാരിനുള്ള ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌തതുമായ മേല്‍പറഞ്ഞവിഭാഗം സംഘങ്ങള്‍ക്കു സ്‌പെഷ്യല്‍ സൂപ്പര്‍ഗ്രേഡ് ലഭിക്കും.180കോടിക്കും 500 കോടിക്കമിടയില്‍ പ്രവര്‍ത്തനമൂലധനം, 150കോടിയെങ്കിലും നിക്ഷേപം, 120കോടിയെങ്കിലും വായ്‌പ, കഴിഞ്ഞമൂന്നുവര്‍ഷം ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ എ, തൊട്ടുമുമ്പത്തെ അഞ്ചുസാമ്പത്തികവര്‍ഷത്തില്‍ നാലിലും അറ്റാദായം, തൊട്ടുമുമ്പത്തെ അഞ്ചു സാമ്പത്തികവര്‍ഷത്തില്‍ മൂന്നിലെങ്കിലും ലാഭവീതപ്രഖ്യാപനം, വായ്‌പകളില്‍ ഡിമാന്റിന്റെ 15 ശതമാനത്തില്‍ താഴെമാത്രം ഓവര്‍ഡ്യൂ, യഥാസമയം ഓഡിറ്റ് പൂര്‍ത്തിയാക്കി ന്യൂനതാപരിഹാരറിപ്പോര്‍ട്ടുസഹിതം സമര്‍പ്പണം, സര്‍ക്കാരിനുള്ള ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌ത അവസ്ഥ എന്നിവ.ാണു ക്ലാസ് 1 സൂപ്പര്‍ ഗ്രേഡിനുള്ള യോഗ്യത.135കോടിക്കും 180കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 115 കോടിയെങ്കിലും നിക്ഷേപം, 90കോടിവായ്‌പ, കഴിഞ്ഞമൂന്നുകൊല്ലം ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ എ, തൊട്ടുമുമ്പത്തെ അഞ്ചുസാമ്പത്തികവര്‍ഷത്തില്‍ മൂന്നിലും അറ്റാദായം, അഞ്ചുമുന്‍സാമ്പത്തികവര്‍ഷത്തില്‍ രണ്ടിലെങ്കിലും ലാഭവീതപ്രഖ്യാപനം, വായ്‌പാഓവര്‍ഡ്യൂ ഡിമാന്റിന്റെ 20 ശതമാനത്തില്‍ താഴെയായ നില, യഥാസമയം ഓഡിറ്റ് തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ട് അടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിനുള്ള ാവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌തിരിക്കല്‍ എന്നിവയാണ് ക്ലാസ് 1 (സ്‌പെഷ്യല്‍ ഗ്രേഡ്) പദവിക്കുള്ള മാനദണ്ഡങ്ങള്‍..

90കോടിക്കും 135 കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 75 കോടിയെങ്കിലും നിക്ഷേപം, 60കോടിയെങ്കിലും വായ്‌പ, കഴിഞ്ഞമൂന്നുവര്‍ഷം ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ബി എങ്കിലുമായിരിക്കല്‍, അ#്‌ചുതൊട്ടുമുന്‍സാമ്പത്തികവര്‍ഷത്തില്‍ മൂന്നിലെങ്കിലും അറ്റാദായം, മൂന്നുതൊട്ടുമുന്‍സാമ്പത്തികവര്‍ഷങ്ങളില്‍ ഒന്നിലെങ്കിലും ലാഭവീതപ്രഖ്യാപനം, വായ്‌പാഓവര്‍ഡ്യൂ ഡിമാന്റിന്റെ 20ശതമാനം കവിയാതിരിക്കല്‍, യഥാസമയം ഓഡിറ്റു തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിന് ഓവര്‍ഡ്യൂ ഇല്ലാതിരിക്കല്‍ എന്നിവയാണ് ക്ലാസ് 1 പദവിക്കുള്ള മാനദണ്ഡങ്ങള്‍.
45കോടിക്കും 90കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 37.5കോടിയെങ്കിലും നിക്ഷേപം, 30കോടിയെങ്കിലും വായ്‌പ, കഴിഞ്ഞമൂന്നുവര്‍ഷം ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ബി എങ്കിലുമായിരിക്കല്‍, മൂന്നുമുന്‍സാമ്പത്തികവര്‍ഷങ്ങളില്‍ ഒന്നിലെങ്കിലും ലാഭവീതപ്രഖ്യാപനം,വായ്‌പാഓവര്‍ഡ്യൂ ഡിമാന്റിന്റെ 20ശതമാനത്തില്‍ താഴെയായിരിക്കല്‍, യഥാസമയം ഓഡിറ്റ് തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിന്റെ ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌ത നില എന്നിവയുള്ള സംഘങ്ങള്‍ക്ക് ക്ലാസ് II പദവി കിട്ടും.
22.5 കോടിക്കും 45 കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 18.75 കോടിയെങ്കിലും നിക്ഷേപം, 15കോടിയെങ്കിലും വായ്‌പ, തൊട്ടുമുന്‍വര്‍ഷം ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ ബി എങ്കിലും ആയിരിക്കല്‍, തൊട്ടുമുമ്പത്തെ അഞ്ചുസാമ്പത്തികവര്‍ഷത്തില്‍ മൂന്നിലും അറ്റാദായം, മൂന്നുമുന്‍സാമ്പത്തികവര്‍ഷത്തില്‍ ഒന്നിലെഹ്‌കിലും ലാഭവീതപ്രഖ്യാപനം, വായ്‌പാഓവര്‍ഡ്യൂ ഡിമാന്റിന്‍രെ 20 ശതമാനത്തില്‍ താഴെയായിരിക്കല്‍, യഥാസമയം ഓഡിറ്റ് തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിനുള്ള ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌തിരിക്കല്‍ എന്നിവയാണു ക്ലാസ് IIIക്കുള്ള മാനദണ്ഡങ്ങള്‍.
11.25 കോടിക്കും 22.5 കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 9.37 കോടിയെങ്കിലും നിക്ഷേപം, ഏഴരക്കോടിയെങ്കിലും വായ്‌പ, മുന്‍സാമ്പത്തികവര്‍ഷം ഓഡിറ്റ് ക്ലാസിഫിക്കേഷന്‍ എ എങ്കിലമായിരിക്കല്‍, തൊട്ടുമുമ്പത്തെ അഞ്ചുസാമ്പത്തികവര്‍ഷത്തില്‍ മൂന്നിലെങ്കിലും അറ്റാദായം, മൂന്നുമുന്‍സാമ്പത്തികവര്‍ഷത്തില്‍ ഒന്നിലെങ്കിലും ലാഭവീതപ്രഖ്യാപനം, വായ്‌പാ ഓവര്‍ഡ്യൂ ഡിമാന്റിന്റെ 25 ശതമാനത്തില്‍ താഴെയായിരിക്കല്‍, യഥാസമയം ഓഡിറ്റ് തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിനുള്ള ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌തിരിക്കല്‍ എന്നീ മാനദണ്ഡങ്ങളാണ് ക്ലാസ് IV നുള്ളത്.5.6കോടിക്കും 11.25 കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 4.7 കോടിയെങ്കിലും നിക്ഷേപം, 3.8കോടിയെങ്കിലും വായ്‌പ, കഴിഞ്ഞഓഡിറ്റില്‍ സി എങ്കിലും നേടിയിരിക്കല്‍, വായ്‌പാഓവര്‍ഡ്യൂ ഡിമാന്റിന്‍രെ 30 ശതമാനത്തില്‍ താഴെയായിരിക്കല്‍, യഥാസമയം ഓഡിറ്റ് തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിനുള്ള ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌തിരിക്കല്‍ എന്നിവയാണ് ക്ലാസ് Vനുള്ള മാനദണ്ഡങ്ങള്‍.2.8 കോടിക്കും 5.6 കോടിക്കുമിടയില്‍ പ്രവര്‍ത്തനമൂലധനം, 2.3 കോടിയെങ്കിലും നിക്ഷേപം, 1.9 കോടിയെങ്കിലും വായ്‌പ, കഴിഞ്ഞ ഓഡിറ്റില്‍ സി എങ്കിലുമായിരിക്കല്‍, വായ്‌പാഓവര്‍ഡ്യൂ ഡിമാന്റിന്റെ 30ശതമാനത്തില്‍ താഴെയായിരിക്കല്‍, യഥാസമയം ഓഡിറ്റ് തീര്‍ത്തു ന്യൂനതാപരിഹാരറിപ്പോര്‍ട്ടടക്കം സമര്‍പ്പിച്ചിരിക്കല്‍, സര്‍ക്കാരിനുള്ള ഓവര്‍ഡ്യൂ ക്ലിയര്‍ ചെയ്‌തിരിക്കല്‍ എന്നിവയാണ് ക്ലാസ് VI നുള്ള മാനദണ്ഡങ്ങള്‍.
ബാക്കിയെല്ലാസംഘവും ക്ലാസ് VII ആയിരിക്കും. ഓരോ വിഭാഗത്തിനും സ്‌റ്റാഫ് പാറ്റേണ്‍ വ്യത്യസ്‌തമാണ്. സാമ്പത്തികസ്ഥിതി പാറ്റേണ്‍ പ്രകാരം ജീവനക്കാരെ നിയമിക്കാന്‍ പറ്റിയതല്ലെങ്കില്‍ ഭാരണസമിതിയംഗങ്ങള്‍ക്ക് ശമ്പളജീവനക്കാരെ വയ്‌ക്കാതെ ഓണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാം. പ്രത്യേകസാഹചര്യത്തില്‍ സ്റ്റാഫ് പാറ്റേണും സമ്പളനിരക്കും മാറ്റണമെങ്കില്‍ സഹകരണരജിസ്‌ട്രാറുടെ മുന്‍കൂര്‍അനുമതി വേണം. രജിസ്‌ട്രാറുടെ അനുമതിയോടെ അധികജീവനക്കാരെ വയ്‌ക്കാം. സീനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ മാരും ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍മാരും തമ്മിലുള്‌ല അനുപാതം 1:1 ആയിരിക്കും. ഒരു ഹെഡ് ക്ലര്‍ക്കിനു മൂന്നു സീനിയര്‍/ജൂനിയര്‍ ക്ലര്‍ക്ക് ആവാം. സംഘത്തിനു വാഹനമുണ്ടെങ്കിലേ ഡ്രൈവര്‍ തസ്‌തിക അനുവദിക്കൂ. പൂര്‍ണകമ്പ്യൂട്ടര്‍വല്‍കൃതവും പൂര്‍ണസുരക്ഷിതമായ കോര്‍ബാങ്കിങ് ഉള്ളതുമായ സംഘങ്ങള്‍ക്കേ സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്ററെ അനുവദിക്കൂ. ഓരോ ശാഖയിലും മാനേജര്‍, ക്ലര്‍ക്ക്, പ്യൂണ്‍ എന്നിവരെ രജിസ്‌ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെ വയ്‌ക്കാം. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ചു ശാഖ തുടങ്ങി ഒരുകൊല്ലം കഴിഞ്ഞശേഷമായിരിക്കണം ഇത്. ഇടപാടു വിലയിരുത്തിവേണം രജിസ്‌ട്രാര്‍ അനുമതി നല്‍കാന്‍. ഫാര്‍മേഴ്‌സ് സഹകരണബാങ്കുകള്‍ക്കു കൃഷിഡെമോണ്‍സ്‌ട്രേറ്റര്‍മാരെപ്പോലുള്ള സാങ്കേതികജീവനക്കാരെ രജിസ്‌ട്രാറുടെ മുന്‍കൂര്‍ അനുമതിയോടെ വെക്കാം. ഉപഭോക്തൃസാധനങ്ങളും വളങ്ങളുമൊക്കെ വിതരണം ചെയ്യുന്നതുപോലുള്ള വായ്‌പേതരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ക്ക് രജിസ്‌ട്രാറുടെ മുന്‍കൂര്‍അനുമതിയോടെ അധികജീവനക്കാരെ വെക്കാം. വായ്‌പേതരപ്രവര്‍ത്തനം നിര്‍ത്തിയാല്‍ ആ ജീവനക്കാരെ യോഗ്യതയനുസരിച്ചുള്ള ഒഴിവുകളില്‍ കൊള്ളിക്കണം. നഷ്ടമാവുമെന്നു കണ്ടാല്‍ വായ്‌പേതരപ്രവര്‍ത്തനം നിര്‍ത്തണം. പുതിയ ക്ലാസിഫിക്കേഷന്‍ പ്രാബല്യത്തില്‍വന്ന് ആറുമാസത്തേക്കു നിലവിലെ ക്ലാസിഫിക്കേഷനെയും സ്റ്റാഫ്‌സ്‌ട്രെങ്‌തിനെയും ബാധിക്കില്ല. ഇത് ആറുമാസംകൂടി നീട്ടാം. അതിനുശേഷവും മാനദണ്ഡം പാലിക്കാനായില്ലെങ്കില്‍ പുനര്‍നിര്‍ണയിക്കണം. ഇല്ലെങ്കില്‍ രജിസ്‌ട്രാര്‍ക്കു സ്വമേധയാ പുനര്‍നിര്‍ണയിക്കാം. പുനര്‍നിര്‍ണയത്തില്‍ താഴേത്തലതസ്‌തികക്കു സംരക്ഷണമുണ്ടാകും. അവ സൂപ്പര്‍ന്യൂമററി ആയി കണക്കാക്കി ഭാവിഒഴിവുകളില്‍ ക്രമീകരിക്കും.
അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റികള്‍ക്ക് മൂന്നും, അര്‍ബന്‍ സഹകരണബാങ്കുകള്‍ക്ക് എട്ടും, പ്രൈമറി കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്കുകള്‍ക്ക് മൂന്നും ഗ്രേഡുകള്‍ അടക്കം എല്ലാത്തരം സംഘങ്ങള്‍ക്കും ഗ്രേഡിനു മാനദണ്ഡങ്ങള്‍ കരടിലുണ്ട്. കരടുവിജ്ഞാപനത്തിന്റെ പൂര്‍ണരൂപം ഇതോടൊപ്പം.eogfiledownload-6

