കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ റാങ്കുലിസ്റ്റിലുള്ളവര്‍ ആശങ്കയില്‍
കേരളബാങ്ക് ക്ലര്‍ക്ക്/കാഷ്യര്‍ തസ്‌തികയില്‍ പി.എസ്.സി.യുടെ അഡൈ്വസ്‌മെമ്മോ ലഭിച്ചവര്‍ ആശങ്കയില്‍. ജൂലൈ 30നാണ് അഡൈ്വസ് മെമ്മോ തയ്യാറാക്കി അയച്ചത്. 90ദിവസമാണ് അഡൈ്വസ് മെമ്മോയുടെ കാലാവധി. ഇതുപ്രകാരം ഒക്ടോബര്‍ 28ന് അഡൈസ് മെമ്മോയുടെ കാലാവധി അവസാനിക്കും. ആര്‍ക്കും നിയമനഉത്തരവ് ലഭിച്ചിട്ടില്ല. ജനറല്‍ കാറ്റഗറിയിലും സൊസൈറ്റി കാറ്റഗറിയിലും 207 ഒഴിവുകളാണുള്ളത്. രണ്ടിലുംകൂടി 414പേര്‍ക്ക് നിയമനച്ചാര്‍ട്ട് തയ്യാറാക്കി. സൊസൈറ്റി കാറ്റഗറിയുടെ റാങ്കുലിസ്റ്റില്‍ രണ്ടു കേസുകളിലെ വിധിക്കു വിധേയമായിരിക്കും നിയമനം എന്നു വ്യക്തമാക്കിയിരുന്നു. ജില്ലാ ബാങ്കുകള്‍ ഉണ്ടായിരുന്ന കാലത്ത് പി.എസ്.സി. അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ പെട്ടവരും മറ്റും ഹൈക്കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്. കോടതിയില്‍ നവംബര്‍ മൂന്നിനു കേസ് വരുന്നുമുണ്ട്. അഡൈ്വസ് മെമ്മോയുടെ കാലാവധി നീട്ടിനല്‍കും എന്ന പ്രതീക്ഷയിലാണ് റാങ്കുലിസ്റ്റിലുള്ളവര്‍.


