വനിതകള്‍ക്കു സൗജന്യപരിശീലനം

Moonamvazhi

വനിതാസഹകരണസംഘങ്ങളുടെ അപ്പെക്‌സ്‌ സ്ഥാപനമായ വനിതാഫെഡും ആയുഷും ചേര്‍ന്നു വനിതകള്‍ക്കായി സൗജന്യതൊഴില്‍പരിശീലനം സംഘടിപ്പിക്കും. തിരുവനന്തപുരം നെല്ലിമൂട്‌ വനിതാസഹകരണസംഘംഹാളില്‍ നവംബര്‍ ഒന്നിനു പരിശീലനം ആരംഭിക്കും. എസ്‌എസ്‌എല്‍സി ജയിച്ച 18നും 50നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക്‌ അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 30നകം നെല്ലിമൂട്‌ വനിതാസഹകരണസംഘം സെക്രട്ടറിക്ക്‌ അപേക്ഷ നല്‍കണം. ഗര്‍ഭകാലശുശ്രൂഷയിലും വാര്‍ധക്യകാലപരിചരണത്തിലും 25-30ദിവസത്തെ പരിശീലനമാണു നല്‍കുക. പരിശീലനം കഴിഞ്ഞ്‌ ആയുഷിന്റെ സര്‍ക്കാര്‍അംഗീകൃതസര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും വനിതാഫെഡ്‌ തൊഴില്‍ ലഭ്യമാക്കുകയും ചെയ്യും. ഇതിനായി വനിതാഫെഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഒഡേപെക്‌ വഴി വിദേശത്തു ജോലി ലഭിക്കാനും സൗകര്യമുണ്ടാകും. പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഭക്ഷണവും യാത്രാച്ചെലവും (ബസ്‌ ചാര്‍ജ്‌) ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ 9633003732, 8893618658, 0471- 2464539 എന്നീ ഫോണ്‍നമ്പരുകളില്‍ ലഭിക്കും.

നവമ്പര്‍ ഒന്നിനു രാവിലെ നെല്ലിമൂട്‌ വനിതാസഹകരണസംഘംഹാളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ. പരിശീലനം ഉദ്‌ഘാടനം ചെയ്യും. സഹകരണസംഘം രജിസ്‌ട്രാറും ആയുഷ്‌ മിഷന്‍ ഡയറക്ടറുമായ ഡോ. ഡി. സജിത്‌ബാബു മുഖ്യപ്രഭാഷണം നടത്തും. വനിതാഫെഡ്‌ പ്രസിഡന്റ്‌ ശ്രീജ കെ അധ്യക്ഷത വഹിക്കും. വനിതാപെഫഡ്‌ മാനേജിങ്‌ ഡയറക്ടര്‍ ആര്‍. പ്രമീള, ഐഎസ്‌എം സ്റ്റേറ്റ്‌ പ്രോഗ്രാം ഓഫീസര്‍ ഡോ. സജി പി.ആര്‍, ജില്ലാ ജോയിന്റ്‌ രജിസ്‌ട്രാര്‍ എസ്‌. പ്രഭിത്‌, ആയുഷ്‌ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഗായത്രി ആര്‍.എസ്‌, നെയ്യാറ്റിന്‍കര അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ അനില്‍ എസ്‌.പി, വനിതാഫെഡ്‌ വൈസ്‌പ്രസിഡന്റ്‌ റംല കെ, അവണാകുഴി സര്‍വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ വി. രാജേന്ദ്രന്‍, നെല്ലമൂട്‌ സര്‍വീസ്‌ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ എം. പൊന്നയ്യന്‍, ആഫ്‌കോ പ്രസിഡന്റ്‌ നെല്ലിമൂട്‌ പ്രഭാകരന്‍, നെല്ലിമൂട്‌ വനിതാസഹകരണസംഘം പ്രസിഡന്റ്‌ എന്‍. ശാന്തകുമാരി എന്നിവര്‍ സംസാരിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 676 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!