ആൽത്തറയിൽ പാട്ടും പറച്ചിലും – സൗഹൃദ സായാഹ്നം
കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ‘സൊസൈറ്റി’ എന്ന് നാമകരണം ചെയ്ത ശേഷമുള്ള ആദ്യ പൊതു പരിപാടിയായ ‘ആല്‍ത്തറയില്‍ പാട്ടും പറച്ചിലും’ സൗഹൃദ സായാഹ്നം ഒക്ടോബർ14 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് സൊസൈറ്റിയുടെ ചാലപ്പുറത്തുള്ള ഹെഡോഫീസ് അങ്കണത്തില്‍ നടക്കും. പരിപാടി ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സൗഹൃദ സായാഹ്നത്തോടനുബന്ധിച്ച് ഷബി സമന്തര്‍ നയിക്കുന്ന ഗാനസന്ധ്യയുടെ ഉദ്ഘാടനം കൈതപ്രം ദാമോദരന്‍ നമ്പൂതിരി നിർവഹിക്കും. സൊസൈറ്റിയുടെ ലോഗോ ഡിസൈന്‍ ചെയ്തതിന് പിന്നിലെ സങ്കല്‍പ്പം ആല്‍മരമാണ്. ഇതിനോടകം സാധാരണക്കാര്‍ക്ക് ആശ്രയമായി മാറിയ സ്ഥാപനത്തിന്റെ ഹെഢോഫീസിന് മുന്നില്‍ നട്ടുവളര്‍ത്തിയ ആല്‍മരത്തിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.സി അബു മുഖ്യ പ്രഭാഷണം നടത്തും. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും.