സഹകരണമേഖലയില്‍ ഇ.എസ്.ഐ. ഇല്ലാത്തവര്‍ക്കു മെഡിസെപ്
സഹകരണമേഖല അടക്കമുള്ളരംഗങ്ങളില്‍ ഇ.സ്.ഐ.ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനു സംസ്ഥാനമന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. സഹകരണമേഖലയ്‌ക്കുപുറമെ, വിവിധ പൊതുമേഖലാസ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയിലെയും ഇ.എസ്.ഐ.ആനുകൂല്യമില്ലാത്ത ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഉള്‍പ്പെടുത്താനാണ് അംഗീകാരം. മെഡിസെപ്പിന്റെ രണ്ടാംഘട്ടത്തിന് ജൂലൈ ആറിനാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. അടിസ്ഥാനഇന്‍ഷുറന്‍സ് പരിരക്ഷ മൂന്നുലക്ഷംരൂപയില്‍നിന്ന് അഞ്ചുലക്ഷംരൂപയാക്കും. 41 സ്‌പെഷ്യാലിറ്റി ചികില്‍സകള്‍ക്കായി 2100ല്‍പരം ചികില്‍സകള്‍ അടിസ്ഥാനപാക്കേജില്‍ ഉള്‍പ്പെടുത്തും. കറ്റാസ്‌ട്രോഫിക് പാക്കേജില്‍ കാര്‍ഡിയാക് റീസിങ്ക്രണൈസേഷന്‍ തെറാപ്പിയും ഐസിഡി ഡ്യുവല്‍ ചേമ്പര്‍ ചികിത്സയുംകൂടി അധികപാക്കേജില്‍ ഉള്‍പ്പെടുത്തും.കാല്‍മുട്ടു മാറ്റിവയ്‌ക്കല്‍, ഇടുപ്പെല്ലു മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയകള്‍ അടിസ്ഥാനബെനഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും.
പോളിസികാലാവധി മൂന്നുവര്‍ഷമെന്നതു രണ്ടുവര്‍ഷമാക്കി. അടിയന്തരസാഹചര്യങ്ങളില്‍, എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍ ചികിത്സിക്കേണ്ടിവന്നാല്‍, റീഇമ്പേഴ്‌സ്‌മെന്റ് അനുവദിക്കുന്ന രോഗങ്ങളുടെ എണ്ണം പത്താക്കി. നിലവില്‍ ഹൃദ.ാഘാതം, പക്ഷാഘാതം, വാഹനാപകടം എന്നിവയ്‌ക്കുമാത്രമാണ് ഇതുള്ളത്.
ഡയാലിസിസിനും കീമോതെറാപ്പിക്കും ഇന്‍ഷുറന്‍സ് പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ അനുവദിക്കും. സര്‍ജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ ഒരുമിച്ചുചേര്‍ത്ത് അംഗീകരിക്കും. ത്രിതലപരാതിപിഹാരസംവിധാനമുണ്ാ