കണ്ണൂര്‍ ഐസിഎമ്മില്‍ സ്‌പോട്ട് അഡ്‌മിഷന്‍
കണ്ണൂര്‍ സഹകരണമാനേജ്‌മെന്റ് ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ (ഐസിഎം കണ്ണൂര്‍) 2025-26 വര്‍ഷത്തെ ഹയര്‍ ഡിപ്ലോമ ഇന്‍ കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്കു ജൂലൈ 23നു സ്‌പോട്ട് അഡ്‌മിഷന്‍ നടത്തും. താല്‍പര്യമുള്ള 45വയസ്സു കഴിഞ്ഞിട്ടില്ലാത്ത ബിരുദധാരികള്‍ എസ്.എസ്.എല്‍.സി, ബിരുദം എന്നിവയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്ന് ഐസിഎം കണ്ണൂര്‍ കാമ്പസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ 9747962660, 8089564997 എന്നീ ഫോണ്‍നമ്പരുകളില്‍ ലഭിക്കും.