എംവിആറില്‍ എക്‌സിക്യൂട്ടീവ്, ഫിസീഷ്യന്‍ അസിസ്റ്റന്റ് ഒഴിവുകള്‍
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ എക്‌സിക്യൂട്ടീവ്-ക്വാളിറ്റി തസ്‌തികയിലും ഫിസീഷ്യന്‍ അസിസ്റ്റന്റ് തസ്‌തികയിലും ഒഴിവുണ്ട്. എക്‌സിക്യൂട്ടീവ്-ക്വാളിറ്റി തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ എംഎച്ച്‌എ യോ എംബിഎ യോ ഉണ്ടായിരിക്കണം. ഹോസ്‌പിറ്റല്‍ ക്വാളിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ 1-3 വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ബി.എസ്.സി/എം.എസ്.സി-ഫിസീഷ്യന്‍ അസിസ്റ്റന്റ് ആണ് ഫിസീഷ്യന്‍ അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത. പുതുതായി യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്കു [email protected][email protected] ലേക്ക് റെസ്യൂമെ അയക്കാം. ഫോണ്‍: 8330014006, 0495-2289520.