റെയില്‍വേടിക്കറ്റുകളില്‍ സഹകരണവര്‍ഷമുദ്ര
അന്താരാഷ്ട്രസഹകരണവര്‍ഷാചരണത്തിന്റെ ഭാഗമായി റെയില്‍വെ പ്രതിദിനം രണ്ടുകോടിയോളം ഇ-ടിക്കറ്റുകളില്‍ 2025 ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് കോഓപ്പറേറ്റീവ്‌സ് എന്ന മുദ്ര പതിപ്പിക്കും. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ അന്താരാഷ്ട്രസഹകരണവര്‍ഷാചരണമുദ്രയാണ് ടിക്കറ്റുകളില്‍ അലേഖനം ചെയ്‌തിരിക്കുന്നത്. മൂന്നുനിറങ്ങളുള്ള മുദ്രയാണിത്. ചുവപ്പും നീലയും പച്ചയും. ചുവപ്പ് സമൂഹത്തിന്റെയും നീല സമ്പദ്‌വ്യവസ്ഥയുടെയും പച്ച പരിസ്ഥിതിയുടെയും പ്രതീകങ്ങളാണ്.