കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിക്ക് വിവരാവകാശഉദ്യോഗസ്ഥനായി
മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താനുള്ള കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ കേന്ദ്രതിരഞ്ഞെടുപ്പ് അതോറിട്ടിയുടെ (സിഇഎ) മുഖ്യവിവരാവകാശഉദ്യോഗസ്ഥനായി സിഇഎയിലെ കമല്‍നായിന്‍ എന്ന സെക്ഷന്‍ ഓഫീസറെ നിയമിച്ചു. കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വിനയ്‌കുമാര്‍ ഗിന്നിയെ ഒന്നാംഅപ്പീല്‍ അധികാരിയായും നിയമിച്ചിട്ടുണ്ട്. കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിയുമായി ബന്ധപ്പെട്ടു വിവരാവകാശനിയമപ്രകാരം നല്‍കേണ്ട കാര്യങ്ങളാണ് ഇരുവരുടെയും അധികാരപരിധിയില്‍ വരുന്നത്. ദേവേന്ദ്രകുമാര്‍സിങ് ചെയര്‍പേഴ്‌സണും ആര്‍കെ ഗുപ്‌ത വൈസ്‌ചെയര്‍പേഴ്‌സണും കേന്ദ്രസഹകരണജോയിന്റ് രജിസ്‌ട്രാര്‍ മോണിക്ക ഖന്ന വനിതാഅംഗവുമായുള്ള കേന്ദ്രസഹകരണതിരഞ്ഞെടുപ്പ് അതോറിട്ടിയാണു നിലവിലുള്ളത്. മള്‍ട്ടിസ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ തിരഞ്ഞെടുപ്പു നടത്തുക, അവിടങ്ങളില്‍ വോട്ടര്‍പട്ടിക തയ്യാറാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും നിയന്ത്രിക്കുകയും ചെയ്യുക തുടങ്ങിയവയാണു ചുമതലകള്‍. അതോറിട്ടി നിലവില്‍ വന്നശേഷം 168 മള്‍ട്ടിസ്‌റ്റേറ്റ് സംഘങ്ങളില്‍ തിരഞ്ഞെടുപ്പു വിജ്ഞാപനം ചെയ്യുകയും വരണാധികാരികളെ നിയമിക്കുകയും ചെയ്‌തു.
122 സംഘങ്ങളില്‍ വിജയകരമായി തിരഞ്ഞെടുപ്പുകള്‍ നടത്തി. 46 എണ്ണത്തില്‍ തിരഞ്ഞെടുപ്പുനടപടികള്‍ നടന്നുവരുന്നു. ഏപ്രിലില്‍ ഒമ്പതു സംഘങ്ങളിലാണു തിരഞ്ഞെടുപ്പു നടത്തിയത്. 22 ഇടത്തു തിരഞ്ഞെടുപ്പു വിജ്ഞാപനം ചെയ്‌തു. മാര്‍ച്ചിലും ഏപ്രിലിലുമായി ഒമ്പതുസംഘങ്ങളുമായി അതേറിട്ടി ചര്‍ച്ചകള്‍ നടത്തിയിുന്നു. ഏപ്രിലില്‍ രണ്ടു സംഘങ്ങളോടു തിരഞ്ഞെടുപ്പു വീണ്ടും നടത്താന്‍ അതോറിട്ടി ഉത്തരവിട്ടു. മഹാരാഷ്ട്രയിലെ കോല്‍ഹാപൂരിലെ ദേശ്‌ഭക്ത രത്‌നപ്പ കുംഭര്‍ പ്‌നാച്ചഗംഗ സഹകാരി സഹകാര്‍ കാര്‍ഖന്നയോടും ലഖ്‌നോവിലെ ലഖ്‌നോ ഡിവിഷന്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയോടുമാണു രണ്ടാമതും തിരഞ്ഞെടുപ്പു നടത്താന്‍ അതോറിട്ടി ഉത്തരവിട്ടത്.
[mbzshare]