ബാങ്കുകള്‍ക്ക് പുതിയ ഇന്റര്‍നെറ്റ് ഡൊമെയ്‌ന്‍ നടപ്പാക്കുന്നു
ബാങ്കുകള്‍ക്ക് .bank.in എന്ന എക്‌സ്‌ക്ലൂസീവ് ഇന്റര്‍നെറ്റ് ഡൊമെയ്‌ന്‍ പ്രാവര്‍ത്തികമാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ബാങ്കിങ് സാങ്കേതികവിദ്യാവികസന-ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (ഐഡിആര്‍ബിടി) വഴിയാണിതു നടപ്പാക്കുക. ഈ ഡൊമെയ്‌നിന്റെ എക്‌സ്‌ക്ലൂസീവ് രജിസ്‌ട്രാറാറായിരിക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്-വിവരസാങ്കേതി
എല്ലാ ബാങ്കുകളും നിലവിലുള്ള ഡൊമെയ്‌നുകള്‍ കഴിയുംവേഗം .bank.in എന്ന ഡൊമെയ്‌നിലേക്കു മാറാനുള്ള നടപടികള്‍ ആരംഭിക്കണം. ഇതു സംബന്ധിച്ച നടപടികളുടെ പൂര്‍ത്തീകരണം ഒരു കാരണവശാലും ഒക്ടോബര്‍ 31ന് അപ്പുറം പോകരുതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.ഡിജിറ്റല്‍ പേമെന്റുകളിലെ തട്ടിപ്പുകള്‍ തടയാന്‍ ബാങ്കുകള്‍ക്ക് .bank.in എന്ന തനത് ഇന്റര്‍നെറ്റ് ഡൊമെയ്‌ന്‍ ഏര്‍പ്പെടുത്തുമെന്നു ഫെബ്രുവരി ഏഴിന് അറിയിച്ചിരുന്നു. സൈബര്‍സുരക്ഷ ശക്തമാക്കലും ജനങ്ങള്‍ക്കു ഡിജിറ്റല്‍ബാങ്കിങ്ങിലും പേമെന്റ് രീതികളിലും വിശ്വാസം വര്‍ധിപ്പിക്കലുമാണു ലക്ഷ്യങ്ങള്‍. ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായാണു നിര്‍ദേശം.