സഹകരണവീക്ഷണം ഏഴിന് ഐടി ഓഡിറ്റിനെക്കുറിച്ചു ഗൂഗിള്‍മീറ്റ് നടത്തും
സഹകരണവീക്ഷണം വാട്‌സാപ് കൂട്ടായ്‌മ സഹകരണസ്ഥാപനങ്ങളിലെ ഐടി ഓഡിറ്റിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചു മാര്‍ച്ച് ഏഴ് വെള്ളിയാഴ്‌ച വൈകിട്ട് 7.15നു ഗൂഗിള്‍മീറ്റ് സംഘടിപ്പിക്കും. സഹകരണവീക്ഷണത്തിന്റെ പത്താമത് പരിശീലനപരിപാടിയായ ഇതില്‍ ഐടി ഓഡിറ്റിന്റെ പ്രാധാന്യത്തോടൊപ്പം സഹകരണസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ് വെയറുകളില്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സഹകരണസ്ഥാപനങ്ങളും സഹകരണവകുപ്പുദ്യോഗസ്ഥരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മലപ്പുറം സഹകരണജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ ഓഡിറ്ററും പ്രമുഖസഹകരണട്രെയിനറുമായ മുഹമ്മദ് ഷഹീര്‍ ക്ലാസ്സെടുക്കും. പങ്കെടുക്കാനുള്ള ലിങ്ക്:https://meet.google.com/ouj-vczp-qcqhttps://meet.google.com/ouj-vczp-qcq