പെന്‍ഷന്‍ രേഖാശേഖരണം:കൊല്ലത്തെയും ഇടുക്കിയിലെയും തിയതികളായി
സഹകരണപെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള സഹകരണപെന്‍ഷന്‍ബോര്‍ഡിന്റെ സിറ്റിങ്ങിന്റെ കൊല്ലം, ഇടുക്കി ജില്ലകളിലെ തിയതികള്‍ നിശ്ചയിച്ചു. മാര്‍ച്ച് ആറിനു കൊട്ടാരക്കര അര്‍ബന്‍സഹകരണബാങ്ക് ഹാളിലും ഏഴിനു ചിന്നക്കട കേരളബാങ്ക് ഹാളിലുമാണു കൊല്ലംജില്ലയിലെ സിറ്റിിങ്. 25നു ചെറുതോണി കേരളബാങ്ക് ഹാളിലും 26നു തൊടുപുഴ അര്‍ബന്‍സഹകരണബാങ്ക്‌ഹാളിലുമാണു ഇടുക്കി ജില്ലയിലെ സിറ്റിങ്. സഹകരണപെന്‍ഷന്‍കാരുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പണം സര്‍ക്കാരിന്റെ സാമൂഹ്യസരുക്ഷാപെന്‍ഷന്‍ ബയോമെട്രിക് മസ്‌റ്റിറിങ് സംവിധാനമായ ജീവന്‍രേഖ വഴിയാക്കുന്നതിന്റെ ഭാഗമായി സേവന പോര്‍ട്ടല്‍ വഴി പെന്‍ഷന്‍കാരുടെ ആധര്‍നമ്പര്‍, പേര്, മേല്‍വിലാസ്‌ം, പിന്‍കോഡ് പോസറ്റോഫീസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനുള്ള സിറ്റിങ്ങാണിവ. പെന്‍ഷന്‍ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ചേര്‍ത്തുവേണം രേഖകള്‍ സമര്‍പ്പിക്കാന്‍. പെന്‍ഷന്‍കാര്‍ ജോലിചെയ്‌തിരുന്ന ബാങ്ക് അല്ലെങ്കില്‍ സംഘം ഈ രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്‌സിക്യൂട്ടീവോ കേരളബാങ്ക് മാനേജരോ ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തുകയും ചെയ്‌ത രേഖകളാണു പെന്‍ഷന്‍ബോര്‍ഡ് സിറ്റിങ്ങില്‍ ശേഖരിക്കുക. ബാങ്ക് മുഖേന ഇവ ഹാജരാക്കാന്‍ സാധിക്കാത്തവര്‍ക്കു സിറ്റിങ് നടത്തുന്നയിടത്തു നേരിട്ടോ പ്രതിനിധിമുഖേനയോ ഇവ നല്‍കാം. ഈ രേഖകളൊന്നും പെന്‍ഷന്‍ബോര്‍ഡ് ഓഫീസില്‍ നേരിട്ടു നല്‍കേണ്ടതില്ലെന്നും ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.