അപ്പേഡയില്‍ അസോസിയേറ്റ് ഒഴിവ്
സഹകരണസ്ഥാപനങ്ങളുടെയും മറ്റും കാര്‍ഷികോല്‍പന്നക്കയറ്റുമതിക്കു സഹായമേകുന്ന കാര്‍ഷിക-സംസ്‌കരിത ഭക്ഷ്യോല്‍പന്നക്കയറ്റുമതി വികസനഅതോറിട്ടി (എപിഇഡിഎ -അപ്പേഡ) കരാറടിസ്ഥാനത്തില്‍ അസോസിയേറ്റ് (അന്താരാഷ്ട്രവ്യാപാരം) തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട്രവ്യാപാരത്തിലോ അന്താരാഷ്ട്രബന്ധങ്ങളിലോ ബിരുദാനന്തരബിരുദവും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അന്താരാഷ്ട്രസഹകരണത്തെയും ഇടപാടുചര്‍ച്ചകളെയും കുറിച്ചുള്ള ധാരണയും അന്താരാഷ്ട്രസഹകരണവുമായി ബന്ധപ്പെട്ട ജോലികളിലുള്ള പരിചയവും അഭികാമ്യം. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നു ജോലിചെയ്‌തിട്ടുള്ളവര്‍ക്കു മുന്‍ഗണന. വിദേശയോഗ്യതകള്‍, വിദേശപ്രവര്‍ത്തനങ്ങളോടുള്ള എക്‌സ്‌പോഷര്‍, വിദേശങ്ങളില്‍ ജോലിചെയ്‌ത പരിചയം എന്നിവയുള്ളവര്‍ക്കു മുന്‍ഗണന. പ്രായപരിധി 45 വയസ്സ്. ശമ്പളം 80000രൂപമുതല്‍ ഒന്നേകാല്‍ലക്ഷംരൂപവരെ. മാര്‍ച്ച് ആറിനകം അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയില്‍ ടൈപ്പ് ചെയ്‌ത അപേക്ഷ പൂരിപ്പിച്ച് ഒപ്പുവച്ചു സിവിയും രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതമാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരം apeda.gov.in ല്‍ ലഭിക്കും.