നബാര്‍ഡില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഒഴിവ്
ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കില്‍ കരാറടിസ്ഥാനത്തില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ ഒഴിവുണ്ട്. മാര്‍ച്ച് ഒമ്പതിനകം ഓണ്‍ലൈനായി അപേക്ഷിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് അപേക്ഷിക്കാം. സിഎംഎ (പഴയ ഐസിഡബ്ലിയുഎ), എംബിഎ-ഫിനാന്‍സ്, എഫ്‌ആര്‍എം സര്‍ട്ടിഫിക്കേഷന്‍, സിഎഫ്, സിഎഐഐബി തുടങ്ങിയവയുള്ളവര്‍ക്കു മുന്‍ഗണന. 10വര്‍ഷത്തെ പരിചയം വേണം. ഇതില്‍ അഞ്ചുവര്‍ഷം ബാങ്കുകളിലെ എഫ്‌ഐകളിലോ വലിയ കോര്‍പറേറ്റുകളിലോ അക്കൗണ്ടുകളും നികുതികകാര്യങ്ങളും കൈകാര്യം ചെയ്യുന്ന സീനിയര്‍മാനേജ്‌മെന്റ് തലത്തിലുള്ളതാകണം. ശമ്പളം വര്‍ഷം 75-85ലക്ഷം രൂപ. അപേക്ഷാഫീസ് 700രൂപയും അറിയിക്കാനുള്ള ചെലവ് 150രൂപയും അടക്കം 850രൂപ. പട്ടികജാതിവര്‍ഗക്കാരും ഭിന്നശേഷിക്കാരും അറിയിക്കാനുള്ള തുകയായ 150രൂപമാത്രം അടച്ചാല്‍ മതി. കൂടുതല്‍വിവരം www.nabard.orgല്‍ ലഭിക്കും.