അഗ്രിവെയര്‍ഹൗസിങ് മാനേജ്‌മെന്റില്‍ ബിരുദാനന്തരഡിപ്ലോമയ്‌ക്ക് അപേക്ഷിക്കാം
ഹൈദരാബാദിലെ ദേശീയ കാര്‍ഷിക വികസനമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് -മാനേഗെ) കാര്‍ഷികസംഭരണാശാലമാനേജ്‌മെന്റില്‍ ബിരുദാനന്തരഡിപ്ലോമ കോഴ്‌സിന്‌് (പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഗ്രി-വെയര്‍ഹൗസിങ് മാനേജ്‌മെന്റ് – പിജിഡിഎഡബ്ലിയുഎം) അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ കോഴ്‌സാണിത്. കേന്ദ്ര കൃഷികര്‍ഷക ക്ഷേമമന്ത്രാലയത്തിന്റെ സ്വയംഭരണസ്ഥാപനമാണ് മാനേഗെ.
10,000 രൂപയാണ് ഫീസ്. ഒരുവര്‍ഷമാണു കോഴ്‌സ്. രണ്ടു സെമസ്‌റ്ററിലായി 32 ക്രെഡിറ്റ് ഉള്ള കോഴ്‌സില്‍ ഒമ്പതു വിഷയങ്ങളും ഒരു റിപ്പോര്‍ട്ടുമാണുള്ളത്. അഗ്രിവെയര്‍ഹൗസിങ് രംഗത്തു പ്രവര്‍ത്തിക്കുന്നവരെയും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെയും സഹകരണസ്ഥാപനങ്ങളുടെയും വിപണനഫെഡറേഷനുകളുടെയും എപിഎംസികളുടെയും സിവില്‍ സപ്ലൈസ് വകുപ്പുകളുടെയും കാര്‍ഷിക-കാര്‍ഷികാനുബന്ധവകുപ്പുകളുടെയും വികസനസ്ഥാപനങ്ങളുടെയും വെയര്‍ഹൗസുകള്‍, സംസ്ഥാനവെയര്‍ഹൗസിങ് കോര്‍പറേഷനുകള്‍, കേന്ദ്രവെയര്‍ഹൗസിങ് കോര്‍പറേഷനുകള്‍, വെയര്‍ഹൗസ് സേവനദാതാക്കള്‍, സ്വകാര്യവെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരെയും മറ്റുജീവനക്കാരെയുമൊക്കെയാണു പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈവര്‍ഷത്തെ ആദ്യബാച്ചിലേക്ക് മാര്‍ച്ച് 31നകം അപേക്ഷിക്കണം. https://www.manage.gov.in/moocsawm/https://www.manage.gov.in/moocsawm/ എന്നതാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള ലിങ്ക്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ manage.gov.inhttp://manage.gov.in ല്‍ ലഭിക്കും. മാനേഗെയില്‍ കാര്‍ഷികവിപണനവിഭാഗം ഡയറക്ടറായ ഡോ. ശാലേന്ദ്രയാണു കോഴ്‌സ് ഡയറക്ടര്‍. ഫോണ്‍ +91-40-24594540. ഇ-മെയില്‍: [email protected]