സഹകരണവീക്ഷണം ഇന്ന് സഹകരണപെന്‍ഷനെക്കുറിച്ചു വെബിനാര്‍ നടത്തും
സഹകരണവീക്ഷണം വാട്സാപ് കൂട്ടായ്മ ഫെബ്രുവരി 10 തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ഏഴിന് മാറണം സഹകരണപെന്‍ഷന്‍ എന്ന വിഷയത്തില്‍ വെബിനാര്‍ നടത്തും. കേരള സഹകരണ പെന്‍ഷന്‍ബോര്‍ഡ് ചെയര്മാന് ആര്. തിലകന്, കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ബി.പി. പിള്ള, കേരള സഹകരണപെന്‍ഷന്‍ ബോര്‍ഡ് മുന്‍ പി.ആര്.ഒ. ജ്യോതി ചന്ദ്രശേഖര്‍, പെന്ഷന് ബോര്‍ഡ് ഡയറക്ടരും കെ.സി.ഇ.യു. സംസ്ഥാനജനറല്‍ സെക്രട്ടറിയുമായ എന്‍.കെ. രാമചന്ദ്രന്, പെന്‍ഷന്‍ബോര്‍ഡ് ഡയറക്ടറും കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ.എസ്. ശ്യാംകുമാര്‍, കെ.സി.ഇ.എഫ്. സംസ്ഥാനപ്രസിഡന്റ് എം. രാജു, കെ.സി.എസ്.പി.എ. ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാമകൃഷ്ണന്, കെ.പി.സി.എസ്.പി.എ. സംസ്ഥാനജനറല്‍ സെക്രട്ടറി എം.,കെ. ജോര്‍ജ് എന്നിവര്‍ സംസാരിക്കും. സഹകരണവീക്ഷണം ടീം അഡ്മിന് ശ്രീജിത്ത് മുല്ലശ്ശേരി മോഡറേറ്ററായിരിക്കും. കോഓര്‍ഡിനേറ്റര്‍ അരുണ്ശിവാനന്ദന് സ്വാഗതം പറയും. സഹകരണ പെന്‍ഷന്‍പദ്ധതിയില്‍ വരുത്തേണ്ട കാതലായ മാറ്റങ്ങള്‍ ചര്‍ച്ചാവിഷയമാകും. പങ്കെടുക്കുന്നവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം. https://meet.google.com/kno-