കേരളബാങ്കില്‍ ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ട്‌ ഒഴിവുകള്‍

Deepthi Vipin lal

കേരളബാങ്കില്‍ ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ടുകളുടെ മൂന്ന്‌ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഒരുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലാണു നിയമനം. ബിരുദധാരികളായിരിക്കണം. ചീഫ്‌മാനേജര്‍/സ്‌കെയില്‍ III/IV ഓഫീസര്‍റാങ്കില്‍ അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയത്തോടെ ദേശസാത്‌കൃതബാങ്കില്‍നിന്നു വിരമിച്ചവരായിരിക്കണം. എംഎസ്‌എംഇ, പ്രോജക്ട്‌ അപ്രൈസല്‍, റീട്ടെയില്‍ ക്രെഡിറ്റ്‌, പ്രോജക്ട്‌ സ്‌കില്‍ എന്നിവയില്‍ പ്രാവീണ്യമുണ്ടായിരിക്കണം. ശമ്പളം മാസം 80000രൂപ. പ്രായം 60-65 വയസ്സ്‌. ദി ചീഫ്‌ ജനറല്‍ മാനേജര്‍, കേരള സ്റ്റേറ്റ്‌ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ലിമിറ്റഡ്‌, കോബാങ്ക്‌ ടവേഴ്‌സ്‌, പാളയം, വികാസ്‌ ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലാണ്‌ അപേക്ഷിക്കേണ്ടത്‌. അപേക്ഷക്കുമുകളില്‍ ക്രെഡിറ്റ്‌ എക്‌സ്‌പര്‍ട്ട്‌ തസ്‌തികയിലേക്കുള്ള അപേക്ഷയാണെന്ന്‌ എഴുതണം. അവസാനതിയതി ഫെബ്രുവരി 19.

Leave a Reply

Your email address will not be published. Required fields are marked *

Latest News