ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഒഴിവുകള്‍
ഇ-288-ാംനമ്പര്‍ കൊച്ചിന്‍ കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍ സൊസൈറ്റിയുടെ എറണാകുളം കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി സഹകരണആശുപത്രിയില്‍ എമര്‍ജന്‍സി ഫിസീഷ്യന്‍, ഒ.ടി. ടെക്‌നീഷ്യന്‍, ഫാര്‍മസി അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരുടെ ഒഴിവുണ്ട്. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ എം.ഡി/ഡി.എന്‍.ബി, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ എം.ഇ.എം എന്നതാണ് എമര്‍ജന്‍സി ഫിസീഷ്യന്‍ തസ്‌തികയില്‍ അപേക്ഷിക്കാന്‍വേണ്ട യോഗ്യത. ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ഒ.ടി. സാങ്കേതികവിദ്യയില്‍ ബി.എസ്.സി/ഡിപ്ലോമ ആണ് ഒ.ടി. ടെക്‌നീഷ്യനുവേണ്ടത്. ഫാര്‍മസിഅസിസ്റ്റന്റ് കോഴ്‌സ് ജയിച്ചവരും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്കു ഫാര്‍മസി അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കാം. സി.ടി.വി.എസ്. ഒ.ടി, സി.ടി.വി.എസ്. ഐ.സി.യു, എച്ച്.ഡി.യു. (ഹൈ ഡിപ്പന്റന്‍സി യൂണിറ്റ്), മെഡിക്കല്‍ ആന്റ് സര്‍ജിക്കല്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, എമര്‍ജന്‍സി എന്നിവയിലാണു സ്റ്റാഫ് നഴ്‌സുമാരെ വേണ്ടത്. ബി.എസ്.സി നഴ്‌സിങ്/ജി.എന്‍.എം. യോഗ്യതയും രണ്ടുമുതല്‍ അഞ്ചുവരെ വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.ജനുവരി 15നാണു ഒഴിവുകള്‍ സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചത്. അന്നുമുതല്‍ 10 ദിവസത്തിനകം അപേക്ഷിക്കണം. മേല്‍വിലാസം: ഇന്ദിരാഗാന്ധി കോഓപ്പറേറ്റീവ് ഹോസ്‌പിറ്റല്‍, ഗാന്ധിനഗര്‍ റോഡ്, കടവന്ത്ര, കൊച്ചി – 682020. ഫോണ്‍: 0484 2941600, 2204110. ഇ-മെയില്‍: [email protected]