കാട്ടുതീ സഹകരണ സ്ഥാപനങ്ങളെയും ബാധിച്ചു
അമേരിക്കയിലെ ലൊസാഞ്ചലസില്‍ പടരുന്ന കാട്ടുതീ സഹകരണസ്ഥാപനങ്ങളെയും ബാധിച്ചു. ചില വായ്‌പാസഹകരണസംഘങ്ങളുടെ ശാഖകള്‍ പൂട്ടി. തുറന്നുപ്രവര്‍ത്തിക്കുന്നവ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുന്നു. ചിലതിനെ ഒഴിപ്പിക്കുന്നുമുണ്ട്. സഹകാരികള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.പസഡെനയിലെ അഗ്നിശമനപ്രവര്‍ത്തകരുടെ ഫെഡറല്‍ വായ്‌പായൂണിയന്‍, ടുസ്‌റ്റിനിലെ സ്‌കൂള്‍സ് ഫസ്റ്റ് ഫെഡറല്‍ വായ്‌പായൂണിയന്‍, അള്‍ട്ടാഡെനയിലെ ഫസ്റ്റ് സിറ്റി വായ്‌പായൂണിയന്‍, ബുര്‍ബാങ്കിലെ പാര്‍ട്‌ണേഴ്‌സ് ഫെഡറല്‍ വായ്‌പായൂണിയന്‍, വലെന്‍സിയയിലെ ലോജിക്‌സ് ഫെഡറല്‍ വായ്‌പായൂണിയന്‍, ലാകനഡയിലെ കാള്‍ടെക് തൊഴിലാളി ഫെഡറല്‍ വായ്‌പായൂണിയന്‍, ഗ്ലെന്‍ഡെലിലെ അഡ്‌വെന്റിസ്റ്റ് ഫെഡറല്‍ വായ്‌പായൂണിയന്‍ എന്നിവയുടെ ശാഖകള്‍ ഭാഗികമായോ പൂര്‍ണമായോ പൂട്ടിയതായി ക്രെഡിറ്റ് യൂണിയന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്‌തു.
പ്രാദേശികവായ്‌പായൂണിയനുകള്‍ അംഗങ്ങള്‍ക്കും കെടുതിക്കിരയായ മറ്റുള്ളവര്‍ക്കും സഹായം നല്‍കുന്നുണ്ട്. കാലിഫോര്‍ണിയ സഹകരണയൂണിയന്‍ പ്രശ്‌നബാധിതരായ അംഗങ്ങള്‍ക്കു പ്രത്യേകആശ്വാസനടപടികള്‍ ഏര്‍പ്പെടുത്തി. വായ്‌പാഅടവുസഹായം, പിഴരഹിതപിന്‍വലിക്കലുകള്‍, നേരത്തേനിശ്ചയിച്ചിരുന്നതിനെക്
സഹായം ആവശ്യമുള്ള അംഗങ്ങളെ പ്രത്യേകംപ്രത്യേകം പരിഗണിച്ചു സഹായിച്ചുവരികയാണെന്നും 5000ഡോളര്‍ അടിയന്തവായ്‌പ അനുവദിക്കുന്നുണ്ടെന്നും പസഡെനയിലെ വെസ്‌കോം വായ്‌പായൂണിയന്‍ വൈസ്‌പ്രസിഡന്റ് ആഷ്‌ലി വൈറ്റ് വ്യക്തമാക്കി. ദുരിതാശ്വാസപ്രവര്ത്തനങ്ങള്ക്