എ.സി.എസ്.ടി.ഐ. ദ്വിദിനപരിശീലനം സംഘടിപ്പിക്കും
പ്രാഥമികസഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും എല്ലാവിഭാഗംജീവനക്കാര്‍ക്കുമായി 2025 ജനുവരി മൂന്നിനും നാലിനും പ്രതിമാസസമ്പാദ്യപദ്ധതി, റിക്കവറി മാനേജ്‌മെന്റ്, വായ്പാഡോക്യുമെന്റേഷന്‍ എന്നിവയെപ്പറ്റി തിരുവനന്തപുരത്തെ കാര്‍ഷികസഹകരണസ്റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റ്യൂട്ട് (എ.സി.എസ്.ടി.ഐ) പരിശീലനം സംഘടിപ്പിക്കും. ഭക്ഷണവും താമസവും ഉള്‍പ്പെടെ 2360 (ജി.എസ്.ടി) രൂപയാണു ഫീസ്. രണ്ടാംദിവസം കല്ലാറിലെ റിസോര്‍ട്ടിലായിരിക്കും ക്ലാസ്. കൂടുതല്‍ വിവരങ്ങള്‍ 9645219999എന്ന നമ്പരില്‍ അറിയാം.