സഹകരണ വികസന കോര്‍പറേഷനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, യങ് പ്രൊഫഷണല്‍ ഒഴിവുകള്‍

Moonamvazhi

ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍ (എന്‍.സി.ഡി.സി) അസിസ്റ്റന്റ് ഡയറക്ടറുടെയും (ഡയറി സ്‌പെഷ്യലൈസേഷന്‍) യങ് പ്രൊഫഷണലുകളുടെയും (എം.ഐ.എസ്) ഒഴിവുണ്ട്. രണ്ടു തസ്തികകളുടെയും അപേക്ഷാഫോമും വിശദവിവരങ്ങളും www.ncdc.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയുടെ പ്രായപരിധി 30 വയസ്സ്. അര്‍ഹവിഭാഗങ്ങള്‍ക്ക് ഇളവു ലഭിക്കും. ഡയറി സാങ്കേതികവിദ്യയില്‍ ബിരുദവും ഡയറിരംഗത്തെ യൂണിറ്റുകളില്‍ ഗുണനിലവാരനിയന്ത്രണം പോലുള്ള സംവിധാനങ്ങളുടെ സ്ഥാപനത്തിലും പ്രവര്‍ത്തനത്തിലും സംരക്ഷണത്തിലും രണ്ടുവര്‍ഷത്തെ പരിചയവും വേണം. ശമ്പളം 56100-177500 രൂപ. മറ്റാനുകൂല്യങ്ങളുമുണ്ട്. 1200 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി-വര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍, മുന്‍സൈനികര്‍ എന്നിവര്‍ ഫീ അടക്കേണ്ട. രേഖകള്‍ സഹിതം അപേക്ഷ 2025 ഫെബ്രുവരി 20നകം ഡയറക്ടര്‍ (പി.ആന്റ്.എ) നാഷണല്‍ കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, 4, സിരി ഇന്‍സ്റ്റിറ്റിയൂഷണല്‍ ഏരിയ, ഹൗസ്ഖാസ്, ന്യൂഡല്‍ഹി 110016 എന്ന വിലാസത്തില്‍ രജിസ്‌ട്രേഡ് തപാലായോ കൊറിയറായോ നേരിട്ടോ എത്തിക്കണം.

യങ് പ്രൊഫഷണല്‍ (എം.ഐ.എസ്) തസ്തികയിലേതു മൂന്നുവര്‍ഷത്തെ കരാര്‍നിയമനമാണ്. ശമ്പളം 40000-70000രൂപ (ചര്‍ച്ചാവിധേയം). പ്രായപരിധി 30 വയസ്സ്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്‌സ്, കമ്മൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ ബി.ഇ.യോ ബി.ടെക്കോ നേടിയിരിക്കണം. അല്ലെങ്കില്‍ എം.സി.എ.യോ കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.എസ്.സി.യോ വേണം. സിസ്റ്റംസ് അനാലിസിസിലും ഡാറ്റാ മാനേജ്‌മെന്റിലും ഓറക്കിള്‍, എസ്.ക്യു.എല്‍, സെര്‍വര്‍ തുടങ്ങിയവയില്‍ ആവശ്യാധിഷ്ഠിതസോഫ്റ്റ്‌വെയര്‍ വികസനത്തിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രവൃത്തിപരിചയം ബാങ്കിലോ ധനകാര്യ സ്ഥാപനത്തിലോ ആണെങ്കില്‍ നന്ന്. സൈബര്‍ സെക്യൂരിറ്റിയിലും വികസിച്ചുവരുന്ന സാങ്കേതിക വിദ്യകളിലും (എ.ഐ, എം.എല്‍, ബ്ലോക്ക് ചെയിന്‍,ക്ലൗഡ് കമ്പ്യൂട്ടിങ്, ഐ.ഒ.ടി, എല്‍.എല്‍.ടി തുടങ്ങിയവ) പരിചയം അഭികാമ്യം. നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷയും രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പുതിയ ഫോട്ടോയും 2025 ജനുവരി 10നകം [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയില്‍ ചെയ്യണം. ഇതില്‍ യങ് പ്രൊഫഷണല്‍ (എം.ഐ.എസ്) തസ്തികയിലേക്കുള്ള അപേക്ഷയാണെന്ന കാര്യം പരാമര്‍ശിക്കണം.

Moonamvazhi

Authorize Writer

Moonamvazhi has 101 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News